പത്തനംതിട്ട: ശബരിമല യുവതീ പ്രവേശനത്തിന് എതിരെ നിലക്കലില്‍ അക്രമം അഴിച്ചു വിടുകയും കലാപം സൃഷ്ടിക്കാന്‍ ശ്രമിക്കുകയും ചെയ്ത 210 പേരുടെ ചിത്രങ്ങള്‍ പോലീസ് പുറത്തു വിട്ടു. പത്തനംതിട്ട പോലീസാണ് അക്രമികളുടെ ചിത്രം പുറത്തു വിട്ടിരിക്കുന്നത്.
എല്ലാ ജില്ലകളിലെയും പോലീസ് മേധാവികള്‍ക്കും ഫോട്ടോകള്‍ കൈമാറിയിട്ടുണ്ട്. ഇവരെ എല്ലാവരെയും പിടികൂടാന്‍ കര്‍ശന നിര്‍ദേശമാണ് ഉന്നത ഉദ്യോഗസ്ഥര്‍ നല്‍കിയിരിക്കുന്നത്.
അതെസമയം, ശബരിമല വിഷയവുമായി ബന്ധപ്പെട്ട് ഇതുവരെ 146 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇവര്‍ക്കെതിരെ എസ്പിയുടെ നേതൃത്വത്തിലായിരിക്കും കേസ് അന്വേഷിക്കുക എന്ന് പോലീസ് അറിയിച്ചു.
Discussion about this post