കാസര്‍കോട്: ഗള്‍ഫിലേക്ക് ക്രൂഡ് ഓയില്‍ കയറ്റിപ്പോയ കപ്പലിലെ മലയാളി നാവികനെ കാണാതായി. മംഗളൂരു ബജ്പെയില്‍ സ്ഥിരതാമസക്കാരനും തൃക്കണ്ണാട് സ്വദേശിയുമായ അമിത് കുമാറിനെയാണ് കാണാതായത്.
അമിത് കുമാര്‍ ജോലിചെയ്യുന്ന സ്വര്‍ണ കമല്‍ എന്ന കപ്പലിന്റെ ഉടമകളായ ഷിപ്പിംഗ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ (എസ്‌സിഐ)യുടെ മുംബൈയിലെ ഓഫീസില്‍ നിന്നും
കാണാതായതായി ഭാര്യയ്ക്ക് വിവരം ലഭിച്ചു.
അസംസ്‌കൃത എണ്ണ (ക്രൂഡ് ഓയില്‍) കയറ്റുന്ന കപ്പല്‍ ഈജിപ്റ്റില്‍ നിന്ന് ഗള്‍ഫിലേക്ക് പോകുന്ന യാത്രാമധ്യേയാണ് അമിത്തിനെ കാണാതായെന്നാണ് വിവരം. കപ്പലില്‍ ഏബിള്‍ സീമെന്‍ (ഏബി) ആയി ജോലിചെയ്യുന്ന അമിത് കഴിഞ്ഞ മെയില്‍ വിവാഹിതനായ ശേഷം നാലുമാസം മുമ്പാണ് ‘സ്വര്‍ണ്ണ കമലി’ല്‍ ജോലിക്കായി കയറിയത്. ഭാര്യ സോനാലി മംഗളൂരു സ്വദേശിനിയാണ്.
കാഞ്ഞങ്ങാട് ചിത്താരി സ്വദേശിയായ പരേതനായ കുഞ്ഞമ്ബു- തൃക്കണ്ണാട് കുന്നുമ്മല്‍ സ്വദേശി ലക്ഷ്മി ദമ്പതികളുടെ മകനാണ്. സൗത്ത് കൊറിയയില്‍ ഉല്‍സാനിലെ ഹ്യൂണ്ടായ് കപ്പല്‍ നിര്‍മാണശാലയില്‍ 2010 ല്‍ എസ്‌സിഐക്ക് വേണ്ടി നിര്‍മിച്ച എണ്ണ കപ്പലാണ് സ്വര്‍ണകമല്‍.