തിരുവനന്തപുരം: ദേശീയ പണിമുടക്കിനിടെ എസ്ബിഐ ട്രഷറി ബ്രാഞ്ച് അടിച്ചുതകര്‍ത്ത കേസില്‍ എട്ട് എന്‍ജിഒ പ്രവര്‍ത്തകര്‍ക്ക് ജാമ്യം. ഓരോരുത്തര്‍ക്കും ഒന്നര ലക്ഷം രൂപയുടെ ബോണ്ടിലാണ് ജാമ്യം അനുവദിച്ചത്.
തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയാണ് ജാമ്യം നല്‍കിയത്. ജനുവരി 8,9 തീയതികളില്‍ നടന്ന ദേശീയ പണിമുടക്കിനിടെയാണ് സെക്രട്ടറിയറ്റിനു സമീപമുള്ള എസ്ബിഐ ബ്രാഞ്ചിനു നേര്‍ക്ക് ആക്രമണം നടത്തിയത്.
Discussion about this post