കോഴിക്കോട്: വയനാട് സീറ്റ് പണ്ടെ ഉറപ്പിച്ചതാണ് കോണ്‍ഗ്രസുകാര്‍ എന്നാല്‍ വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഈ സീറ്റില്‍ പുരത്തുനിന്നുള്ളവര്‍ വരേണ്ട മലബാറുകാര്‍ മതി എന്നാണ് യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി പ്രമേയം വ്യക്തമാക്കിത്.
എഐസിസി നിര്‍ദേശ പ്രകാരം തെരെഞ്ഞെടുപ്പ് പ്രവര്‍ത്തന അവലോകനങ്ങള്‍ക്കായി തിരുവമ്പാടി മുക്കത്ത് വിളിച്ചു ചേര്‍ത്ത യോഗത്തില്‍ ഇത് സംബന്ധിച്ച പ്രമേയം യൂത്ത് കോണ്‍ഗ്രസ് പാസാക്കി.വയനാട് ലോക്സഭാ മണ്ഡലത്തിലെ 7 നിയോജകമണ്ഡലം കമ്മിറ്റികളും പ്രമേയത്തെ പിന്തുണക്കുകയും ചെയ്തു.
എംഐ ഷാനവാസിന്റെ വിയോഗത്തെ തുടര്‍ന്ന് നിലവില്‍ വയനാട് സീറ്റ് ഒഴിഞ്ഞ് കിടക്കുകയാണ്. ഷാനാവാസിന്റെ മകളെ ഇത്തവണ സ്ഥാനാര്‍ത്ഥിയായി മത്സരിപ്പിക്കണമെന്ന് തുടക്കത്തില്‍ അഭിപ്രായമുയര്‍ന്നെങ്കിലും പ്രതിഷേധങ്ങളെ തുടര്‍ന്ന് തല്‍കാലം ആ നിലപാട് മാറ്റിയിരിക്കുകയാണ്.