തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശനത്തില്‍ ആചാരാനുഷ്ഠാനങ്ങള്‍ തുടരണമെന്ന് മുന്‍ മന്ത്രിയും കേരള കോണ്‍ഗ്രസ് നേതാവുമായ ആര്‍ ബാലകൃഷ്ണപിള്ള. ശബരിമല വിഷയത്തില്‍ എന്‍എസ്എസ് എടുത്ത നിലപാട് സ്വാഹതാര്‍ഹമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആചാരാനുഷ്ഠാനങ്ങള്‍ തുടരാനല്ല മറിച്ച് കോടതി വിധി നടപ്പാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും ബാലകൃഷ്ണ പിള്ള കുറ്റപ്പെടുത്തി. തുറന്ന കോടതിയില്‍ പുന:പരിശോധന ഹര്‍ജി പരിഗണിക്കുന്നത് ശുഭകരമാണെന്നും ആര്‍ ബാലകൃഷ്ണപിള്ള പറഞ്ഞു.