വാര്‍ദ്ധക്യം.. ഇനിയുണരാത്ത ഉറക്കത്തിനായി എവിടെയും വന്നു കയറുന്ന അതിഥിയെ വരവേല്‍ക്കാന്‍ മനസ്സൊരുങ്ങിയവര്‍. ഈ വാക്കുകളില്‍ അവള്‍ അര്‍ത്ഥം കണ്ടിരുന്നു എങ്കിലും മരണം എപ്പോള്‍ വേണമെങ്കിലും കടന്നു വരുന്ന ഒരു വില്ലനാണെന്ന് അവള്‍ മനസിലാക്കില്ല… വാര്‍ധക്യത്തിന്റെ നോവുബാക്കിയെക്കുറിച്ചായിരുന്നു
അനു കുറിച്ചത്. അവളുടെ അവസാനത്തെ കൈപ്പട…
ജനുവരി 25നായിരുന്നു അനു എന്ന കോഴിക്കോട് സ്വദേശി ഈ ഹൃദയസ്പര്‍ശിയായ വരികള്‍ കുറിച്ചത്. പതിവുപോലെ കുറിപ്പിന് താഴെ സ്‌മൈലികളും ഇമോജികളും കമന്റുകളും ലൈക്കുകളും നിറഞ്ഞു. എന്നാല്‍ ഇന്നലെ വൈകുന്നേരം മുതല്‍ ഈ കവിതയുടെ താഴെ കണ്ണീര്‍കുറിപ്പുകളാണ്. ആ കുറിപ്പുകളൊന്നും വായിക്കാന്‍ കാത്തുനില്‍ക്കാതെ എവിടെയും വന്നു കയറുന്ന മരണമെന്ന അതിഥിയ്‌ക്കൊപ്പം അനുവും യാത്രയായി.
ഐപി സമരിയയാണ് അനു കാലിക്കറ്റ് എന്ന എഴുത്തുകാരി. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്നലെ സമരിയ ലോകത്തോട് വിട പറഞ്ഞു. 38 വയസാണ് പ്രായം. കോഴിക്കോട് നല്ലളം മോഡേണ്‍ ബസാര്‍ അല്‍ഫിത്തര്‍ സ്‌ക്കൂള്‍ അധ്യാപികയാണ് സമരിയ. സൈബര്‍ ലോകത്ത് എഴുത്തുകളിലൂടെ സജീവമായിരുന്നു സമരിയ. പരേതനായ പള്ളിക്കണ്ടി ഐപിഅഹമ്മത് കോയയുടെയും ജമീലയുടെയും മകളാണ് സമരിയ.