ഭിന്നശേഷിക്കാരുടെ കേസുകള്‍ പരിഹരിക്കാന്‍ പ്രത്യേക കോടതികള്‍..! എല്ലാ ജില്ലകളിലും കോടതി, ആധുനിക സൗകര്യങ്ങള്‍ ഒരുക്കും

കൊച്ചി: കേന്ദ്ര ഭിന്നശേഷി അവകാശ നിയമമനുസരിച്ച് ഭിന്നശേഷിക്കാരുടെ കേസുകള്‍ പരിഹരിക്കാന്‍ പ്രത്യേക കോടതികള്‍ ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി സര്‍ക്കാര്‍ വിജ്ഞാപനം പുരത്തിറക്കി. ഭിന്നശേഷിക്കാര്‍ക്കായി എല്ലാ ജില്ലകളിലും കോടതികള്‍ ഉണ്ടാകും. കോടതികള്‍ ഈ മാസം പ്രവര്‍ത്തനം ആരംഭിക്കും.

കോടതികളില്‍ ഭിന്നശേഷിക്കാര്‍ക്ക് വേണ്ട സൗകര്യവും ഒരുക്കും. ഇവരുടെ വാഹനങ്ങള്‍ കോടതിമുറിക്കുള്ളില്‍ കയറ്റാനുള്ള സംവിധാനവും റാംപും സ്ഥാപിക്കും. ഇവിടെ മറ്റു കേസുകള്‍ പരിഗണിക്കാത്തതിനാല്‍ മണിക്കൂറുകള്‍ നീളുന്ന കാത്തിരിപ്പ് ഇല്ലാതാകുമെന്നതാണു മറ്റൊരു ഗുണം. ശാരീരിക അവശതയുള്ളവര്‍ കോടതി വരാന്തയില്‍ ഇരിപ്പിടങ്ങള്‍ ഏര്‍പ്പെടുത്തും.

നിലവിലെ അഡീഷനല്‍ സെഷന്‍സ് കോടതികള്‍ ഭിന്നശേഷിക്കാരുടെ കേസുകള്‍ക്കുള്ള പ്രത്യേക കോടതിയായി മാറ്റുവാനാണ് നീക്കം നടക്കുന്നത്.

Exit mobile version