തിരുവനന്തപുരം: കഴിക്കുന്ന ഭക്ഷണം രക്തത്തോടൊപ്പം ശര്‍ദ്ദിക്കുന്ന അപൂര്‍വ്വ അസുഖത്തിന് അടിമപ്പെട്ട് മരണത്തോട് മല്ലടിയ്ക്കുകയാണ് 12 വയസുകാരിയായ ആസില ഫാത്തിമ. ഇനി ആസില ജീവിതത്തിലേയ്ക്ക് തിരികെ വരണമെങ്കില്‍ അടിയന്തിരമായി ശസ്ത്രക്രിയ്ക്ക് വിധേയമാക്കണം. ഇതിനി ചിലവ് അഞ്ച് ലക്ഷമാണ്. നിര്‍ധന കുടുംബത്തില്‍ ജനിച്ചതാണ് ആസില. പണം കണ്ടെത്താനുള്ള തത്രപാടിലാണ് കുടുംബവും.
എന്നാല്‍ മൊത്തം തുകയും കണ്ടെത്താനാകില്ല. ഈ സാഹചര്യത്തില്‍ സുമനസുകളുടെ സഹായം തേടി രംഗത്ത് വന്നിരിക്കുകയാണ് കുടുംബം. തങ്ങളുടെ മകളെ ജീവിതത്തിലേയ്ക്ക് നടക്കണമെങ്കില്‍ സുമനസുകളുടെ സഹായം കൂടിയേ തീരുവെന്നും കുടുംബം പറയുന്നു. തിരുവനന്തപുരം ബാലരാമപുരം എആര്‍ സ്കൂളിലെ എഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് ആസില ഫാത്തിമ.
തിരുവനന്തപുരം ശ്രീചിത്ര മെഡിക്കല്‍ കോളേജില്‍ നാല് വര്‍ഷമായി ചികിത്സയിലായിരുന്നു. പൊടുന്നനെ രോഗം മൂര്‍ച്ഛിക്കുകയായിരുന്നു. കുടലിന്റെ ഒരുഭാഗം പൂര്‍ണമായി ഒട്ടിപ്പോയതോടെ കഴിക്കുന്നതെന്തും പുറത്തേക്ക് ശര്‍ദ്ദിക്കും. മരുന്നുകള്‍ ഫലിക്കാതെ വന്നതോടെ ആസിലയുടെ ശരീരഭാരം കുറഞ്ഞ് പത്തുകിലോയില് എത്തി. ജീവന് അപകടത്തിലാതിനെ തുടര്‍ന്ന് ആസിലയെ തിരുവനന്തപുരത്തെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ വിദഗ്ദ്ധ ചികിത്സയ്ക്ക് എത്തിച്ചു.
അടിയന്തിര ശസ്ത്രക്രിയയാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചത്. എന്നാല്‍ ആസിലയുടെ ആരോഗ്യസ്ഥിതി ശസ്ത്രക്രിയയ്ക്ക് അനുകൂലമായില്ല. ട്യൂബിലൂടെ ചിലവേറിയ പ്രോട്ടീന്‍ പൗഡര്‍ നല്‍കിയാണ് നിലവില്‍ ആസിലയുടെ ജീവന് നിലനിര്‍ത്തുന്നത്. വിദഗ്ദ്ധ ഡോക്ടര്‍മാരുടെ മേല്‍നോട്ടത്തില്‍ ശരീരഭാരം പത്തില്‍നിന്ന് പത്തൊന്‍പത് കിലോയില്‍ എത്തിച്ചെങ്കിലും നിര്‍ദ്ധന കുടുംബത്തിന് പണം കണ്ടെത്താന്‍ കഴിയാത്തതിനാല്‍ ശസ്ത്രക്രിയ വൈകുകയാണ്.
ശസ്ത്രക്രിയയ്ക്കായി ശരീര ഭാരം നിലനിര്‍ത്താനും രക്തത്തിലെ ഘടങ്ങളുടെ അളവ് ക്രമീകരിക്കാനും പാടുപെടുകയാണ് ഡോക്ടര്‍മാരും. ശസ്ത്രക്രിയയ്ക്കും അനുബന്ധ ചികിത്സകള്‍ക്കുമായി ഉടന്‍ അഞ്ച് ലക്ഷം രൂപ ലഭിക്കേണ്ടതുണ്ട്. തിരുവനന്തപുരത്തെ പഴക്കടയിലെ താത്കാലിക ജീവനക്കാരനായ പിതാവ് സുബേറിന് ദിവസേന ലഭിക്കുന്ന തുച്ഛമായ വരുമാനമാണ് ആസിലയുടെ കുടുംബത്തിന്റെ ഏക ആശ്രയം. രോഗം മാറി എന്ന് സ്കൂളിലെത്താനാകുമെന്ന ആസിലയുടെ ചോദ്യത്തിനുമുന്നില്‍ കണ്ണുനീര് മാത്രമാണ് പിതാവ് സുബേറിനും മാതാവിനുമുള്ളത്.
സുബേറിന്റെ അക്കൗണ്ട് നമ്പര്‍
MR. SUBAIR M
UNION BANK
BALARAMPURAM BRANCH
SB A/C NO: 662002010005433
IFSC CODE: UBIN 0566209
Discussion about this post