കോട്ടയം: തൊണ്ടയിലെ തടസം നീക്കാന്‍ ടൂത്ത് ബ്രഷ് ഉപയോഗിച്ച് കുത്തുന്നതിനിടെ ഇറങ്ങി പോയ ബ്രഷ് പുറത്തെടുത്തത് അഞ്ചു നാളുകള്‍ക്ക് ശേഷം. കോട്ടയത്തെ മുണ്ടക്കയം സ്വദേശിയായ 40കാരിയ്ക്കാണ് അബദ്ധം പിണഞ്ഞത്. സംഭവം വീട്ടുകാരോട് പറയാതെ കൊണ്ടു നടക്കുകയായിരുന്നു. എന്നാല്‍ തൊണ്ടയില്‍ മുറിവും പഴപ്പും വന്നതോടെ വീട്ടുകാരെ അറിയിച്ച് ആശുപത്രിയില്‍ എത്തുകയായിരുന്നു.
തൊണ്ടയിലെ വേദന അസഹനീയമായപ്പോള്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ച് പരിശോധന നടത്തി. ഇതിലാണ് ബ്രഷ് കണ്ടെത്തിയത്. മണിക്കൂറുകള്‍ നീണ്ട ശസ്ത്രക്രിയ്ക്കൊടുവില്‍ വയറ്റില്‍ 15 സെന്റിമീറ്റര്‍ നീളത്തിലുള്ള ബ്രഷ് പുറത്തെടുക്കുകയായിരുന്നു.
സാധാരണയായി ആമാശയത്തില്‍ കുടുങ്ങുന്ന നീളമുള്ള വസ്തുക്കള്‍ അവിടെ വച്ചുതന്നെ ചെറു കഷണങ്ങളാക്കി മുറിച്ച് പുറത്തെടുക്കുകയാണ് ചെയ്യുക. എന്നാല്‍ 15 സെന്റീമീറ്റര്‍ നീളം വരുന്ന ബ്രഷ് ചെറുകഷണങ്ങളാക്കി പുറത്തെടുക്കുന്നത് അപകടത്തിന് ഇടയാകുമെന്ന് കണ്ടാണ് മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിലൂടെ പുറത്തെടുത്തത്.
Discussion about this post