വയനാട്: കോണ്‍ഗ്രസ് നേതാവ് ഒഎം ജോര്‍ജ് കീഴടങ്ങി. പ്രായ പൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തിലെ പ്രതിയാണ് ജോര്‍ജ്. സംഭവത്തിന് ശേഷം ഇയാള്‍ ഒളിവില്‍ പോയിരുന്നു. ബംഗളൂരുവില്‍ ഇയാള്‍ ഉണ്ടെന്ന് വിവരം ലഭിച്ചുവെങ്കിലും പോലീസ് ഇതുവരെ കണ്ടെത്തിയില്ല. ഏതാനും ദിവസം മുമ്പ് ചില യുഡിഎഫ് നേതാക്കളുടെ മധ്യസ്ഥതയില്‍ പ്രശ്നം ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിച്ചിരുന്നു.
അതേസമയം ജോര്‍ജ്ജ് ഒളിവിലിരുന്ന് പെണ്‍കുട്ടിക്കും വീട്ടുകാര്‍ക്കും വന്‍ ഓഫറുകള്‍ വാഗ്ദാനം ചെയ്തതായി റിപ്പോര്‍ട്ടുണ്ട്. കേസ് ഒത്തുതീര്‍പ്പാക്കാന്‍ മൂന്നേക്കര്‍ സ്ഥലവും വീടും നല്‍കാമെന്നും പെണ്‍കുട്ടിയുടെ വിവാഹം നടത്തിക്കൊടുക്കുമെന്നുമാണ് ജോര്‍ജിന്റെ വാഗ്ദാനം. ബന്ധുക്കള്‍ വഴി കുടുംബത്തെ സമീപിച്ച് കേസ് പിന്‍വലിപ്പിക്കാനും ശ്രമമുണ്ട്.
പെണ്‍കുട്ടി അവധി ദിവസങ്ങളില്‍ രക്ഷിതാക്കളോടൊത്ത് ജോര്‍ജിന്റെ വീട്ടില്‍ കൂലിപ്പണിക്ക് പോകാറുണ്ടായിരുന്നു. മാതാപിതാക്കളില്ലാത്ത സമയത്താണ് ഉപദ്രവിച്ചതെന്ന് കുട്ടി പോലീസില്‍ മൊഴി നല്കി. പതിനേഴ് വയസുളള കുട്ടി പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ മുതല്‍ ഒന്നരവര്‍ഷം തുടര്‍ച്ചയായി പീഡിപ്പിച്ചതായും പരാതിയില്‍ പറയുന്നു.
Discussion about this post