തിരുവനന്തപുരം: ഇത്തവണത്തെ വിവാദങ്ങളും ശബരിമലയിലെ ആക്രമണങ്ങളും ഉണ്ടാക്കിയത് താര്ത്ഥാടനകാലത്ത് 100 കോടിയോളം രൂപയുടെ വരുമാന നഷ്ടമെന്ന് റിപ്പോര്‍ട്ട്. ഭക്തരുടെ കുറവാണ് വരുമാനം കുറയാന്‍ കാരണമായത്. മന്ത്രി കടകംപള്ളി സുരേന്ദ്രനാണു കണക്ക് നിയമസഭയില്‍ അവതരിപ്പിച്ചത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 99.25 കോടി രൂപയാണു കുറഞ്ഞത്. ഇതു സ്വയംപര്യാപ്തത നേടാത്ത ക്ഷേത്രങ്ങളെയും ശമ്പള-പെന്ഷന് വിതരണത്തെയും സാരമായി ബാധിക്കുമെന്നു ദേവസ്വം ബോര്‍ഡ് അറിയിച്ചിട്ടുണ്ട്. കാണിക്ക ഇനത്തില്‍ മാത്രം 25.42 കോടിയുടെ കുറവുണ്ടായി.
അപ്പം വില്പനയില് 10.93 കോടിയും അരവണ വില്പനയില് 37.06 കോടിയും കുറഞ്ഞു. 180.18 കോടി രൂപയാണ് ആകെ വരുമാനം. കഴിഞ്ഞ വര്‍ഷം 279.43 കോടിയായിരുന്നു.
ബാങ്കുകള്‍ തമ്മിലുള്ള പണിമിടപാടു രീതിയായ ആര്‍ടിജിഎസ് വഴി കഴിഞ്ഞ വര്‍ഷം 16.15 കോടി ലഭിച്ച സ്ഥാനത്ത് ഇത്തവണ ഒരു രൂപ പോലും ലഭിച്ചില്ലെന്നും മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു.
Discussion about this post