എറണാകുളം: ആര്‍എംപി നേതാവ് ടിപി ചന്ദ്രശേഖരന് കൊല്ലപ്പെട്ട കേസില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്ന പികെ കുഞ്ഞനന്തന് നല്കിയ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിക്കമെന്നാവശ്യപ്പെട്ട് നല്കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.
കുഞ്ഞനന്തന്റെ ആരോഗ്യ സ്ഥിതി വ്യക്തമാക്കുന്ന കൃത്യമായ റിപ്പോര്‍ട്ട് നല്‍കണമെന്ന് സംസ്ഥാന സര്‍ക്കാറിനോട് കോടതി നിര്‍ദ്ദേശിച്ചിരുന്നു. ഇതനുസരിച്ച് സര്‍ക്കാര്‍ രേഖകള്‍ നല്‍കും. നടക്കാന്‍ സാധിക്കാത്ത വിധം ഗുരുതര ആരോഗ്യ പ്രശനം ഉണ്ടെന്ന് നേരത്തെ കേസ് പരിഗണിച്ചപ്പോള്‍ കുഞ്ഞനന്തന് കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ ജയിലില്‍ സുഖമായി കിടന്നു കൂടെയെന്നായിരുന്നു കോടതി ഇതിന് നല്കിയ മറുപടി.
Discussion about this post