വയനാട്: ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം കേസ് വന്നതോടെ ഒളിവില്‍ പോയ കോണ്‍ഗ്രസ് നേതാവ് ഒളിവില്‍ ഇരുന്ന് കരുക്കള്‍ നീക്കുന്നു. കേസ് പിന്‍വലിക്കാനും ഒത്തു തീര്പ്പാക്കുവാനുള്ള ശ്രമവുമാണ് ഇപ്പോള്‍ നേതാവ് നടത്തി വരുന്നത്. വയനാട് ഡിസിസി അംഗം ഒഎം ജോര്‍ജ് ഒളിവില്‍ പോയിട്ട് എട്ട് ദിവസം പിന്നിട്ട് കഴിഞ്ഞു. ഇയാളെ പിടികൂടാത്തതില്‍ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് ഒളിവിലിരുന്ന് കേസ് ഒത്തുതീര്‍പ്പാക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നത്.
ജോര്‍ജിനെ അറസ്റ്റ് ചെയ്യാത്തതിന് പിന്നില്‍ രാഷ്ട്രീയ സ്വാധീനമുണ്ടെന്ന് ആദിവാസി സംഘടനാ പ്രവര്‍ത്തകര്‍ ആരോപിക്കുന്നുണ്ട്. രാഷ്ട്രീയ സ്വാധീനത്തിന് വഴങ്ങി പോലീസ് അന്വേഷണം വൈകിപ്പിക്കുകയാണെന്ന് എസ്സി, എസ്ടി മോണിറ്ററിംഗ് കമ്മറ്റി അംഗം അമ്മിണി പറഞ്ഞു. ജോര്‍ജിനെ പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തുവെങ്കിലും ഇയാളെ രക്ഷിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം സജീവമായി ഇടപെടല്‍ നടത്തുന്നുണ്ട്.
കേസ് ഒത്തുതീര്‍പ്പാക്കിയാല്‍ മൂന്നേക്കര്‍ സ്ഥലവും വീടും നല്‍കാമെന്നും പെണ്‍കുട്ടിയുടെ വിവാഹം നടത്തിക്കൊടുക്കാമെന്നുമാണ് ജോര്‍ജിന്റെ വാഗ്ദാനം. ബന്ധുക്കള്‍ വഴിയാണ് ജോര്‍ജ് പെണ്‍കുട്ടിയുടെ കുടുംബത്തെ സമീപിച്ചിരിക്കുന്നത്. കേസ് പിന്‍വലിപ്പിക്കാനും സമ്മര്‍ദ്ദം ശക്തമാണ്. പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിയെ ഒന്നര വര്‍ഷം പീഡിപ്പിച്ചുവെന്നാണ് ഒഎം ജോര്‍ജിനെതിരായ കേസ്. ജോര്‍ജ് പീഡിപ്പിച്ച പെണ്‍കുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്.
Discussion about this post