കണ്ണൂര്‍: കീഴാറ്റൂര്‍ ബൈപ്പാസിനെതിരായ പ്രത്യക്ഷ സമരത്തില്‍ നിന്ന് പിന്മാറനുള്ള വയല്‍ക്കിളികളുടെ തീരുമാനത്തെ സ്വാഗതം ചെയ്ത് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്. ദേശീയപാതാ ബൈപ്പാസിനായി ഭൂമി ഏറ്റെടുക്കുന്നതിന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം അന്തിമ വിജ്ഞാപനം പുറപ്പെടുവിച്ച സാഹചര്യത്തിലാണ് പ്രത്യക്ഷ സമരത്തില്‍ നിന്ന് വയല്‍ക്കിളികള്‍ പിന്മാറുന്നത്.
സമരക്കാരെ കുറ്റപ്പെടുത്തുന്നില്ലെന്നും സ്വന്തം ഭൂമി വിട്ടുനല്‍ക്കേണ്ടിവരുമ്പോള്‍ ആര്‍ക്കായാലും വിഷമമുണ്ടാകുമെന്നും ജയരാജന് പറഞ്ഞു. ഭൂമി എറ്റെടുക്കാന്‍ ഇതിനോടകം തന്നെ ചില സമരക്കാര്‍ ഭൂമിയുടെ രേഖകള്‍ കൈമാറി.
Discussion about this post