ആലപ്പുഴ: ഒരു കുപ്പി പാലിന് 20000 രൂപ എന്ന് പറഞ്ഞാല്‍ ആരും വിശ്വസിക്കില്ല. അതും പാല് ലേലത്തില്‍ വിറ്റു എന്ന് പറഞ്ഞാലോ.. എന്നാല്‍ അത്തരത്തില്‍ ഒരു സംഭവം നടന്നു. ആലപ്പുഴ വഴിച്ചേരി സെന്റ് തോമസ് ഓര്‍ത്തഡോക്സ് പള്ളിയില്‍ നടന്ന ലേലത്തിലാണ് ഇത്രയും തുകയ്ക്ക് പാല് വിറ്റത്.
എന്നാല്‍ ഇവര്‍ക്ക് വട്ടാണോ എന്ന് ചിന്തിക്കുന്നവര്‍ കേട്ടോളൂ.. ദൈവത്തിന്റഎ സ്വന്തം ജനതയാണ് ഇവര്‍.. പള്ളി നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനത്തിന് തുക കണ്ടെത്താന്‍ വേണ്ടിയാണ് ലേലം നടത്തിയതും കുപ്പി പാലിന് റെക്കോര്‍ഡ് വില ലഭിച്ചതും. അര്‍ഹരായ കുടുംബങ്ങള്‍ക്കുള്ള പെന്ഷന്, ചികില്‍സാസഹായം ഉള്‍പ്പെടെയുള്ള ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കാണ് ലേല തുക ഉപയോഗിക്കുക.
500 രൂപ മുതലാണ് ലേലം തുടങ്ങിയത്. തുക വിളിച്ച് തുടങ്ങിയതോടെ 7,000, 8,000 എന്നിങ്ങനെ ആവേശം കൂടി വന്നു. ഒടുവില്‍ പതിനായിരവും കടന്ന് മുന്നേറുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. നിറഞ്ഞ കയ്യടിയോടെ ഇടവക അംഗങ്ങള്‍ തുക കൂട്ടിവിളിച്ച് കൊണ്ടിരുന്നു. ഒടുവില്‍ ഇരുപതിനായിരം രൂപയ്ക്കാണ് ഒരു കുപ്പി പാല് ലേലത്തില്‍ പോയത്. ചക്ക, മാങ്ങ തുടങ്ങിയ കാര്‍ഷിക ഉല്‍പ്പന്നങ്ങളും ലേലത്തില്‍ വച്ചിരുന്നു. ലേലത്തില്‍ 3.5 ലക്ഷം രൂപയാണ് മൊത്തത്തില്‍ ലഭിച്ചത്.
Discussion about this post