നീണ്ട ഇടതൂര്ന്നമുടി അഴിച്ചിട്ട് നിറപുഞ്ചിരി വിടരുന്ന മുഖം. അതായിരുന്നു ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയെന്ന് ഓര്‍ക്കുമ്പോള്‍ മനസില്‍ വന്നിരുന്ന രൂപം. ഈ രൂപത്തിന് ഇപ്പോള്‍ ഒരല്‍പ്പം വ്യത്യാസം വന്നിരിക്കുകയാണ്. ഭാഗ്യ ലക്ഷ്മി തന്റെ നീളന്‍ തലമുടി മുറിച്ച് കാന്‍സര്‍ രോഗികള്‍ക്ക് ദാനം നല്‍കിയിരിക്കുകയാണ്.വഴുതക്കാട് വിമന്‍സ് കോളേജില്‍ കാന്‍സര്‍ ബോധവത്കരണ പരിപാടിയില്‍ മുഖ്യാതിഥി ആയി പോയ ഭാഗ്യലക്ഷ്മി തിരികെ വരുമ്പോള്‍ മുടിവെട്ടിയായിരുന്നു.
മുടി ദാനം ചെയ്ത ചിത്രവും വീഡിയോയും താരം ഫേസ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്. നീണ്ട മുടി മുറിച്ചതിന് പരാതി പറഞ്ഞവര്‍ക്ക് താരം മറുപടിയും നല്‍കുന്നുണ്ട്. വെറും മുടിയല്ലേ സൗന്ദര്യം മനസിനകത്തല്ലേ എന്നാണ് ഭാഗ്യലക്ഷ്മി ചോദിക്കുന്നുണ്ട്.
ഒരു അസുഖം വന്നാല്‍ പോകുന്നതാണ് മുടിയെന്നും. അപ്പോള്‍ സ്നേഹം പോകുമോ എന്നും താരം ചോദിക്കുന്നുണ്ട്. അതേസമയം ഭാഗ്യലക്ഷ്മിയുടെ തീരുമാനത്തിന് പിന്തുണയുമായി നിരവധി പേര് രംഗത്തെത്തിയിട്ടുണ്ട്.
Discussion about this post