കൊച്ചി: അച്ചടക്ക നടപടിക്ക് വിധേയരായ 11 ഡിവൈഎസ്പിമാരെ സിഐമാരായി തരം താഴ്ത്തിയ നടപടിയില്‍ സര്‍ക്കാരിന് തിരിച്ചടി. പത്തു ദിവസത്തേക്ക് നാലു പൊലീസ് ഉദ്യോഗസ്ഥരുടെ തരംതാഴ്ത്തല്‍ തടഞ്ഞ് ഹൈക്കോടതി ഉത്തരവായി. അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലാണ് സര്‍ക്കാര്‍ നടപടി തടഞ്ഞത്. മനോജ് കമീര്‍, കെ എസ് ഉദയഭാനു, എ വിപിന്‍ദാസ്, ഇ സുനില്‍കുമാര്‍ എന്നിവര്‍ക്ക് താല്‍ക്കാലികമായി ഡിവൈഎസ്പിയായി തുടരാം. അതേസമയം മൂന്നു പേരുടെ പരാതി ട്രൈബ്യൂണല്‍ സ്വീകരിച്ചില്ല.
നേരത്തെ 11 ഡിവൈഎസ്പിമാരെ സിഐമാരായി തരം താഴ്ത്തിക്കൊണ്ടാണ് ആഭ്യന്തര വകുപ്പ് ഉത്തരവിറക്കിയിരുന്നു താല്‍ക്കാലികമായി ഡിവൈഎസ്പിമാരാക്കിയവരെയാണ് തരം താഴ്ത്തിയത്. പോലീസ് ചരിത്രത്തിലാദ്യമായാണ് ഇത്രയും പേരെ തരം താഴ്ത്തുന്നത്. ഇതോടൊപ്പം 11 എഎസ്പിമാരെയും 53 ഡിവൈഎസ്പിമാരേയും സ്ഥലം മാറ്റിയിട്ടുമുണ്ട്. പോലീസിനുമേല്‍ കൂടുതല്‍ നിയന്ത്രണം കൊണ്ടുവരുന്നതിന്റെ ഭാഗമായാണ് നടപടിയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.
Discussion about this post