കോഴിക്കോട്: കേരളത്തെ നടുക്കിയ നിപ്പാ വൈറസിന്റെ മരിക്കാത്ത ഓര്‍മ്മയാണ് നഴ്സ് ലിനി. ഇന്നും ഭര്‍ത്താവും കുട്ടികളും ആ വേര്‍പാടില്‍ വിതുമ്പുകയാണ്. അങ്ങനെ ഇരിക്കെ തങ്ങളുടെ പൊന്നോമനയുടെ ആറാം പിറന്നാള്‍ എത്തി. അമ്മയില്ലാത്ത മകന്റെ ആദ്യപിറന്നാള്.. ആഘോഷങ്ങള്‍ ഇല്ലെങ്കിലും കുഞ്ഞിന് പുതിയ ഉടുപ്പ് വാങ്ങി, കേക്ക് മുറിച്ച് സ്കൂളിലേക്കയച്ചു
സജീഷ് ആഗ്രഹിക്കുന്നു ലിനി നീ കൂടെ ഉണ്ടായിരുന്നെങ്കില്‍ എന്ന്…തന്റെ ഫേസ്ബുക്കിലൂടെയാണ് സജീഷ് മകന്റെ പിറന്നാള്‍ വിവരം കുറിച്ചത്.. ഇത് ഒരച്ഛന്റെ നൊമ്പര കുറിപ്പ്
സജീഷിന്റെ ഫേസ്ബുക്ക് കുറിപ്പ്…
റിതുലിന്റെ ആറാം പിറന്നാള്‍
ജന്മദിനങ്ങള് നമുക്ക് എന്നും സന്തോഷമുളള ദിവസമാണ് അത് മക്കളുടേതാണെങ്കില്‍ അതിലേറെ സന്തോഷവും ഒരു ഓര്‍മ്മപ്പെടുത്തലുമാണ്.
ലിനി…. നീ ഇല്ലാത്ത അവന്റെ ആദ്യ പിറന്നാള്‍.
അവന് ഇന്ന് പുതിയ ഡ്രസ്സും കേക്കും കിട്ടിയതിന്റെ സന്തോഷത്തിലാ…
ചെറുതായി പനി ഉണ്ടെങ്കിലും
അവന്റെ കൂട്ടുകാര്‍ക്കൊക്കെ സമ്മാനമായി പെന്‍സിലും റബ്ബറും ഒക്കെ വാങ്ങിയിട്ടാണ് സ്കൂളില്‍ പോയത്.
കളിയും ചിരിയും കുസൃതിയും നിറഞ്ഞ ആറു വര്‍ഷങ്ങള്‍ പോയതറിഞ്ഞില്ല.
മോന് ഒരായിരം ജന്മദിനാശംസകള് നേരുന്നു.
ഉമ്മ ഉമ്മ ഉമ്മ
Discussion about this post