മലപ്പുറം: കനകദുര്‍ഗ സമര്‍പ്പിച്ച ഹര്‍ജിയില്‍ കോടതി നാളെ വിധി പറയും. ഭര്‍തൃഗൃഹത്തില്‍ പ്രവേശനം ആവശ്യപ്പെട്ട് നല്കിയ ഹര്‍ജിയിലാണ് വിധി. മലപ്പുറം പുലാമന്തോള്‍ ഗ്രാമ കോടതിയാണ് വിധി പ്രസ്താവിക്കുക. ശബരിമല ദര്‍ശനം നടത്തിയതിനെ തുടര്‍ന്ന് യുവതിയെ വീട്ടില്‍ നിന്ന് പുറത്താക്കിയിരുന്നു. ഗാര്‍ഹിക പീഡന നിയമപ്രകാരമാണ് കനകദുര്‍ഗ പരാതി നല്‍കിയത്. തന്നെ ഭര്‍തൃമാതാവ് സുമതിയും ബന്ധുക്കളും വീട്ടില്‍ കയറാന്‍ അനുവദിച്ചില്ലെന്നും ശാരീരികമായി ഉപദ്രവിച്ചെന്നുമാണ് കനകദുര്‍ഗ പരാതിയില്‍ പറഞ്ഞത്.
ഇതിന്റെ അടിസ്ഥാനത്തില്‍ ഭര്‍തൃമാതാവിനും ബന്ധുക്കള്‍ക്കുമെതിരെ പോലീസ് കേസെടുക്കുയും ചെയ്തിരുന്നു. ഇതിന് പിന്നാലെ കനകദുര്‍ഗ മര്‍ദിച്ചു എന്നാരോപിച്ച് സുമതിയും പോലീസില്‍ പരാതി നല്‍കിയിരുന്നു. ഭര്‍തൃവീട്ടുകാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് കനകദുര്‍ഗ ഇപ്പോള്‍ വനിതാ ഷെല്‍ട്ടറിലാണ് താമസിക്കുന്നത്.
Discussion about this post