26 വര്‍ഷം വിവിധ സര്‍ക്കാര്‍ സ്‌കൂളുകളില്‍ അധ്യാപകനായി സേവനമനുഷ്ഠിച്ചു, ഇന്ന് ഇന്ന് മറ്റുള്ളവരുടെ മുന്നില്‍ കൈ നീട്ടുന്നു.! അംഗപരിമിതനായ അധ്യാപകനും കുടുംബത്തിനും അന്തിയുറങ്ങാന്‍ കൂരയില്ല

അടിമാലി: പ്രളയത്തില്‍ വീട് നഷ്ടപ്പെട്ട ഈ റിട്ടയേഡ് അധ്യാപകനും കുടുംബത്തിനും അന്തിയുറങ്ങാന്‍ ഇന്ന് ഒരു ചെറുകൂരപോലുമില്ല… സര്‍ക്കാര്‍ ഓഫീസുകള്‍ കയറി ഇറങ്ങി മടുത്തു ഈ വൃദ്ധ ദമ്പതികള്‍. 26 വര്‍ഷത്തോളം ഹൈറേഞ്ചിലെ വിവിധ സര്‍ക്കാര്‍ സ്‌കൂളുകളില്‍ അധ്യാപകനായി സേവനമനുഷ്ഠിച്ച അംഗപരിമിതന്‍ കൂടിയായ ഈ അധ്യാപകന്‍ ഇന്ന് മറ്റുള്ളവരുടെ മുന്നില്‍ കൈ നീട്ടുന്നു.

കേരളത്തെ നശിപ്പിച്ച മഹാപ്രളയത്തെ തുടര്‍ന്ന് ഉണ്ടായ ഉരുള്‍പൊട്ടലില്‍ കെജെ കുര്യന്‍ എന്ന അധ്യാപകന്റെ വീട് തകര്‍ന്നു. വെള്ളത്തൂവല്‍ എസ് വളവിലുണ്ടായിരുന്ന 60 സെന്റ് ഭൂമിയും ഗൃഹോപകരണങ്ങളും വളര്‍ത്തുമൃഗങ്ങളുമെല്ലാം മലവെള്ളം കൊണ്ടു പോയി ജീവന്‍ തിരിച്ച് കിട്ടിയെങ്കിലും കയറികിടക്കാന്‍ ഒരു വീടില്ല.

ഉരുള്‍പൊട്ടലില്‍ തകര്‍ന്ന വീടിനുള്ളില്‍ അകപ്പെട്ട കുര്യന്റെ നട്ടെല്ലിന് പൊട്ടലുണ്ടാകുകയും ഇടുപ്പ് അസ്ഥി തകരുകയും ചെയ്തു. ചികില്‍സക്കായി മൂന്നു ലക്ഷത്തോളം രൂപ ചിലവായെങ്കിലും സഹായമായി ലഭിച്ചത് 60000 രൂപ മാത്രം. വീടിനുള്ള അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ടെങ്കിലും കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല.

Exit mobile version