തിരുവനന്തപുരം: ശബരിമലയില്‍ സുപ്രീം കോടതി വിധിക്ക് ശേഷം ദര്‍ശനം നടത്തിയത് രണ്ട് സ്ത്രീകള്‍ മാത്രമാണെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് നിയമസഭയില്‍. സുപ്രീംകോടതി വിധി വന്നതിനു ശേഷം 10 വയസ്സിനും 50 വയസ്സിനും ഇടയിലുള്ള എത്ര സ്ത്രീകള്‍ ദര്‍ശനം നടത്തിയെന്ന കെ മുരളീധരന്റെ ചോദ്യത്തിന് രേഖാമൂലം മറുപടി നല്‍കുകയായിരുന്നു കടകംപള്ളി സുരേന്ദ്രന്.
എക്സിക്യൂട്ടീവ് ഓഫീസറുടെ റിപ്പോര്‍ട്ട് പ്രകാരം 2 യുവതികള്‍ മാത്രമാണ് ശബരിമലയില്‍ ദര്‍ശനം നടത്തിയതെന്നും ശ്രീലങ്കന്‍ യുവതി ദര്‍ശനം നടത്തിയതിന് സ്ഥിരീകരണമില്ലെന്നും മന്ത്രി പറഞ്ഞു. അതോടൊപ്പം ശബരിമലയില്‍ യുവതികള്‍ക്ക് സുരക്ഷയൊരുക്കാന്‍ സുപ്രീം കോടതി നിര്‍ദേശിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആചാരാനുഷ്ടാനങ്ങള്‍ ലംഘിക്കപ്പെട്ടാല്‍ ദേവസ്വം ഉദ്യാഗസ്ഥരാണ് നടപടിയെടുക്കേണ്ടതെന്നും,തന്ത്രി ദേവസ്വം ജീവനക്കാരനല്ലയെന്നും, ആചാരാനുഷ്ഠാനങ്ങള്‍ ലംഘിക്കപ്പെട്ടാല്‍ നടയടച്ച് പരിഹാരക്രിയ ദേവസ്വം മാനുവല്‍ വ്യവസ്ഥ ചെയ്യുന്നില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
Discussion about this post