കൊച്ചി: കെഎസ്ആര്‍ടിസിയില്‍ നിന്ന് പിരിച്ചുവിട്ട എം പാനല്‍ ജീവനക്കാര്‍ക്ക് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. ഒഴിവുകള്‍ നികത്തേണ്ടത് പിഎസ്‌സി വഴിയാണെന്നും ഹെക്കോടതി വ്യക്തമാക്കി. കെഎസ്ആര്‍ടിസി എം പാനല്‍ ജീവനക്കാര്‍ക്ക് വ്യാജ പ്രതീക്ഷ നല്‍കിയെന്നും കോടതി വിമര്‍ശിച്ചു. ജസ്റ്റിസുമാരായ വി ചിദംബരേഷ്, നാരായണ പിഷാരടി എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
അതേ സമയം പിഎസ്‌സി അഡൈ്വസ് മെമ്മോ കിട്ടിയവരുടെ അപ്പീല്‍ കോടതി അംഗീകരിക്കുകയും കെഎസ്ആര്‍ടിസി ഒഴിവുകള്‍ പിഎസ്‌സി വഴി നികത്തണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. പിഎസ്‌സി റാങ്ക് ഹോള്‍ഡേഴ്സ് കേസിലെ വിധി കെഎസ്ആര്‍ടിസിക്ക് ബാധകമാണെന്നും ഹൈക്കോടതി ഓര്‍മിപ്പിച്ചു.