കോട്ടയം: മുഖ്യമന്ത്രിയെയും സിപിഎമ്മിനെയും വെല്ലുവിളിച്ച് വീണ്ടും എന്‍എസ്എസ് രംഗത്ത്. സമദൂര സിദ്ധാന്തം എന്ന നയം ഇനി വരുന്ന ഇലക്ഷനുകളില്‍ പ്രയോഗിക്കില്ലെന്നാണ് സൂചന. എന്‍എസ്എസ് പറഞ്ഞാല്‍ നായന്മാര് കേള്‍ക്കും ഇലക്ഷന് ആവട്ടെ എല്ലാവര്ക്കും കാണിച്ചുകൊടുക്കുമെന്ന് സുകുമാരന്‍ നായര്‍ സര്‍ക്കാരിനെ വെല്ലുവിളിച്ചു.
മാത്രമല്ല എന്‍എസ്എസിനെ നവോത്ഥാനം പഠിപ്പിക്കാന്‍ ശ്രമിക്കേണ്ടതില്ലെന്നും, ഇപ്പോള്‍ ഭരണത്തിലുള്ളവര്‍ ജനിക്കുന്നതിനു മുമ്പ് നവോത്ഥാനത്തിന് അടിത്തറയിട്ട പ്രസ്ഥാനമാണ് ഇതെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. മാത്രമല്ല മന്ത്രിമാരുടെ ഭാഷയേയും സംസ്കാരത്തേയും സുകുമാരന്‍നായര്‍ ചോദ്യം ചെയ്തു…
അതേസമയം നായര്‍ സര്‍വീസ് സൊസൈറ്റി പറഞ്ഞാല്‍ ആരും കേള്‍ക്കില്ലെന്നാണ് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്റെ അഭിപ്രായം. ആരുകേള്‍ക്കുമെന്ന് ഉടന്‍ തെളിയിക്കാം. എന്എസ്എസിനെക്കുറിച്ച് അവര്‍ക്ക് ഒന്നുകില്‍ അറിയില്ല, അല്ലെങ്കില്‍ രാഷ്ട്രീയലാഭം മുന്‍നിര്‍ത്തി പറഞ്ഞതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കമ്യൂണിസ്റ്റുകാര്‍ കൂടുന്നിടത്തൊക്കെ നവോത്ഥാന നായകനായ മന്നത്ത് പത്മനാഭന്റെ ഛായാചിത്രം വയ്ക്കുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണുന്നതെന്ന് പറഞ്ഞ് കളിയാക്കുകയും ചെയ്തു.
Discussion about this post