കോഴിക്കോട്: കളിക്കുന്നതിനിടെ ബാറ്ററി വിഴുങ്ങിയ രണ്ടുവയസുകാരിക്ക് ദാരുണാന്ത്യം. ചെറുമോത്ത് സ്വദേശി ഓണപ്പറമ്പത് റഷീദിന്റെ മകള്‍ ഫാത്തിമ അമാനിയ (2) ആണ് ദാരുണാന്ത്യം സംഭവിച്ചത്.
രണ്ട് ദിവസമായി കുട്ടി ഭക്ഷണം കഴിക്കാത്തതിനെ തുടര്‍ന്ന് ഡോക്ടറെ കാണിച്ചപ്പോഴാണ് കുട്ടിയുടെ അന്നനാളത്തില്‍ ബാറ്ററി കുടുങ്ങിക്കിടക്കുന്നത് മനസ്സിലായത്. തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
മൂന്ന് ദിവസം മുന്‍പ് കളിച്ചുകൊണ്ടിരിക്കെ കുട്ടി ബാറ്ററി എടുത്തു വിഴുങ്ങുകയായിരുന്നു. എന്നാല്‍ രക്ഷിതാക്കള്‍ ഇത് കണ്ടിരുന്നില്ല. നേരത്തെ കുട്ടിയുടെ സഹോദരന് മുഹമ്മദ് റിഷാദ് പുഴയില്‍ കുളിക്കുന്നതിനിടെ ഒഴുക്കില്‍ പെട്ട് മരണമടഞ്ഞിരുന്നു.
മാതാവ്: ശരീഫ . സഹോദരങ്ങള്‍: റാസിന് റഷീദ് (വിദ്യാര്‍ഥി, ചെറുമോത്ത് എംഎല്‍പി സ്കൂള്‍), പരേതനായ മുഹമ്മദ് റിഷാദ്.
Discussion about this post