ഭക്ഷ്യ വിഷബാധ: നടന്‍ അരിസ്‌റ്റോ സുരേഷ് ആശുപത്രിയില്‍

തിരുവനന്തപുരം: നടന്‍ അരിസ്‌റ്റോ സുരേഷ് ഭക്ഷ്യ വിഷബാധയെ തുടര്‍ന്ന് ആശുപത്രിയില്‍. ഏതാനും ദിവസങ്ങളായി ചര്‍ദ്ദിയും മറ്റ് അസ്വസ്ഥതകളും നേരിട്ടിരുന്ന സുരേഷ് രോഗം ഭേദമാകാത്തതിനെ തുടര്‍ന്നാണ് തിരുവനന്തപുരം ജൂബിലി മെമ്മോറിയല്‍ ആശുപത്രിയില്‍ ചികില്‍സ തേടിയത്.

തലവേദനയും വയറുവേദനയും ശര്‍ദ്ദിയും വിട്ടു മാറാതെ വന്നപ്പോഴാണ് ആശുപത്രിയില്‍ കാണിച്ചതെന്നും ഭക്ഷ്യവിഷബാധയാകാം കാരണമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നതെന്നും രക്തവും മറ്റും പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും സുരേഷ് പറഞ്ഞു.

അടുത്ത ദിവസം തൃശൂരില്‍ ഒരു സിനിമയുടെ ചിത്രീകരണത്തിന് പോകേണ്ടതുണ്ടെങ്കിലും പരിശോധനാഫലം വന്നതിന് ശേഷമേ ആശുപത്രി വിടാനാകൂ എന്ന് സുരേഷ് വ്യക്തമാക്കി.

Exit mobile version