ക്ഷേത്രം പൂട്ടി താക്കോല്‍ കോന്തലയില്‍ കെട്ടി നാടുവിട്ടു പോകാനാണ് തന്ത്രിയുടെ പരിപാടിയെങ്കില്‍ നടപ്പില്ല, തന്ത്രിയെയും പൂജാരിയെയും പഴയ രാജാവിനെയുമൊക്കെ കൈകാര്യം ചെയ്യാന്‍ ഈ സര്‍ക്കാരിനു കരുത്തുണ്ട്; അഡ്വ ജയശങ്കര്‍

തിരുവന്തപുരം: സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ജയശങ്കര്‍ രംഗത്ത്. ശബരിമല ക്ഷേത്രം താക്കോല്‍ കോന്തലില്‍ കെട്ടി നാടുവിട്ട് പോകാനാണ് തന്ത്രിയുടെ പരിപാടിയെങ്കില്‍ നടപ്പില്ലയെന്ന് രാഷ്ട്രീയ നിരീക്ഷകന്‍ അഡ്വ ജയശങ്കര്‍ പറഞ്ഞു. തന്ത്രിയേയും പൂജാരിയേയും കൈകാര്യം ചെയ്യാന്‍ സര്‍ക്കാരിന് കരുത്തുണ്ടെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറയുന്നു.

 

താഴമണ്‍ തന്ത്രിയുടെ തറവാട്ടു മുതലല്ല, ശബരിമല ക്ഷേത്രം. പന്തളം രാജാവിനു സ്ത്രീധനം കിട്ടിയതുമല്ല. അത് ദേവസ്വം ബോര്‍ഡിന്റെ സ്വത്താണ്. അതായത് സര്‍ക്കാരിന്റെ മാത്രം സ്വത്താണ് സുപ്രീംകോടതി വിധി അന്തിമമാണ്. റിവ്യൂ പെറ്റീഷന്‍ കൊടുക്കുന്ന പ്രശ്‌നമില്ലയെന്നും,  സ്ത്രീ സഖാക്കളുടെ ആരാധനാ സ്വാതന്ത്ര്യം ഉറപ്പു വരുത്തുമെന്ന് ജശങ്കര്‍ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

‘താഴമണ്‍ തന്ത്രിയുടെ തറവാട്ടു മുതലല്ല, ശബരിമല ക്ഷേത്രം. പന്തളം രാജാവിനു സ്ത്രീധനം കിട്ടിയതുമല്ല. അത് ദേവസ്വം ബോര്‍ഡിന്റെ സ്വത്താണ്. അതായത് സര്‍ക്കാരിന്റെ മാത്രം സ്വത്താണ്.

ക്ഷേത്രം പൂട്ടി താക്കോല്‍ കോന്തലയില്‍ കെട്ടി നാടുവിട്ടു പോകാനാണ് തന്ത്രിയുടെ പരിപാടിയെങ്കില്‍ നടപ്പില്ല. തന്ത്രിയെയും പൂജാരിയെയും പഴയ രാജാവിനെയുമൊക്കെ കൈകാര്യം ചെയ്യാന്‍ ഈ സര്‍ക്കാരിനു കരുത്തുണ്ട്.

സുപ്രീംകോടതി വിധി അന്തിമമാണ്. റിവ്യൂ പെറ്റീഷന്‍ കൊടുക്കുന്ന പ്രശ്‌നമില്ല. സ്ത്രീ സഖാക്കളുടെ ആരാധനാ സ്വാതന്ത്ര്യം ഉറപ്പു വരുത്തും.

പതിനെട്ടാം പടിക്കു താഴെ കുത്തിയിരുന്നു ശരണം വിളിച്ച് കവിതയ്ക്കും രഹനയ്ക്കും ദര്‍ശനം നിഷേധിച്ച പരികര്‍മികളെ ഉടന്‍ പിരിച്ചുവിടും. അകാരണമായി ശരണം വിളിക്കുന്നത് നിരോധിക്കും.

മണ്ഡലപൂജയ്ക്ക് നടതുറക്കുമ്പോള്‍ വീണ്ടും അലമ്പുണ്ടാക്കാനാണ് പരിപാടിയെങ്കില്‍ സര്‍ക്കാര്‍ കയ്യുംകെട്ടി നോക്കിയിരിക്കില്ല. പട്ടാളത്തെ വിളിക്കും; ശബരിമലയില്‍ ടിയാനെന്‍മെന്‍ സ്‌ക്വയര്‍ ആവര്‍ത്തിക്കും.’

Exit mobile version