തിരുവനന്തപുരം: എന്‍ഡോസള്‍ഫാന്‍ ബാധിതര്‍ക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് നടത്തിവന്ന സമരം വിജയിച്ചതിന് പിന്നാലെ നന്ദി അറിയിച്ച് സാമൂഹ്യ പ്രവര്‍ത്തക ദയാഭായി. സമരത്തിനൊപ്പം നിന്നവര്‍ക്കെല്ലാം കണ്ണീരോടെ നന്ദി പറയുകയാണ് അവര്‍. തനിക്ക് വാക്കുകള്‍ കിട്ടുന്നില്ലെന്ന് പറഞ്ഞ ദയാഭായി എന്‍ഡോസള്‍ഫാന്‍ ബാധിതരായ കുട്ടികളുടെ വേദനയും വിഷമവും കഷ്ടപ്പാടും മനസ്സിലാക്കിയ എല്ലാവര്ക്കും തന്റെ സ്നേഹം അറിയിച്ചു.
അതേസമയം മക്കളില്ലാത്ത തന്നെ അവര്‍ അത്തേ എന്ന് വിളിച്ചു.. അവരെ ആ മക്കളെ കൈയ്യൊഴിയാന്‍ ആവില്ലെന്ന് ദയാഭായി നേരത്തെ പറഞ്ഞിരുന്നു. താന്‍ ഈ സമരക്കാര്‍ക്ക് മുന്നില്‍ നടന്നപ്പോള്‍ വിമര്‍ശിച്ചവരോട് ദേഷ്യമോ വിഷമമോ ഒന്നുമില്ലെന്നും അതെല്ലാം താന്‍ ഈ സമരത്തിന് നല്കിയ വിലയാണെന്നും ദയാഭായി കൂട്ടിച്ചേര്‍ത്തു.
2017-ലെ മെഡിക്കല്‍ ക്യാമ്പില്‍ ശാരീരികാവശതകള്‍ ഉള്ളവരായി കണ്ടെത്തിയ 1905 പേരുടെ പട്ടികയുണ്ടാക്കിയിരുന്നു. ഇതില്‍ അന്ന് 18 വയസില്‍ താഴെ പ്രായമുണ്ടായിരുന്ന കുട്ടികള്‍ക്ക് വീണ്ടും മെഡിക്കല്‍ പരിശോധന നടത്തും. ഇതിന്റെ അടിസ്ഥാനത്തില്‍ ഇവരെ എന്‍ഡോസള്‍ഫാന്‍ ആനുകൂല്യത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തുമെന്നതാണ് ചര്‍ച്ചയിലെ പ്രധാന ധാരണ.
Discussion about this post