കോട്ടയം: പൊന്‍കുന്നത്ത് കഴിഞ്ഞ ശനിയാഴ്ച മുതല്‍ കാണാനില്ലായിരുന്ന
വയോധികനെ മരിച്ച നിലയില്‍ കണ്ടെത്തി. പൊന്‍കുന്നം സബ് ജയിലിനടുത്ത് ഇന്നു രാവിലെയാണ് മൃതദേഹം കണ്ടത്. സ്റ്റേഷന് സമീപത്ത് താമസിക്കുന്ന വട്ടക്കാവുങ്കല് വേലായുധന് ആണ് മരിച്ചത്. എണ്‍പത് വയസ്സായിരുന്നു. ശനിയാഴ്ച ഉച്ച മുതല്‍ ഇയാളെ കാണാനില്ലായിരുന്നു. വഴിയില്‍ കുഴഞ്ഞു വീണു മരിച്ചതാണെന്ന് പോലീസ് പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.
Discussion about this post