കണ്ണുകെട്ടി മുടിവെട്ടി..! ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടം നേടി മലയാളി

കൊച്ചി: ലോകറെക്കോര്‍ഡുകള്‍ സ്വന്തമാക്കി മലയാളികള്‍ മുന്നേറുകയാണ്. ഇതാ ഇവിടെ കണ്ണുകെട്ടി മുടിവെട്ടി ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടം നേടിയിരിക്കുകയാണ് കൊച്ചി സ്വദേശിയും പ്രമുഖ ഹെയര്‍സ്‌റ്റൈലിസ്റ്റുമായ പ്രവീണ്‍. ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ് പ്രതിനിധി വിവേക് നായരുടെ സാന്നിധ്യത്തിലായിരുന്നു പ്രവീണ്‍ കണ്ണുകെട്ടി മുടിവെട്ടിയത്. സഹായി പ്രവീണിന്റെ കണ്ണുകള്‍ കറുത്ത തുണി കൊണ്ട് കെട്ടി. പിന്നാലെ കൊച്ചിക്കാരി ഗോപികയുടെ മുടി ഷാംപൂ ഉപയോഗിച്ച് കഴുകി. മുടി വെട്ടിയതും ഹെയര്‍ ഡ്രയിങ്ങുമെല്ലാം നിമിഷം നേരംകൊണ്ടു കഴിഞ്ഞു.

വര്‍ഷങ്ങളായി കൊച്ചിയിലെ ഹെയര്‍ സ്‌റ്റൈലിസ്റ്റാണ് പ്രവീണ്‍. ഈ തൊഴിലില്‍ തന്റേതായ ഒരു റെക്കോഡ് വേണമെന്ന ചിന്തയാണ് ഈ ഉദ്യമത്തിലേക്ക് പ്രവീണിനെ നയിച്ചത്. പ്രവീണിന്റെ കൊച്ചിയിലെ സ്ഥാപനത്തില്‍ റെക്കോര്‍ഡ് നേട്ടം കാണാന്‍ ഒട്ടനവധിപേരെത്തി.

Exit mobile version