തിരുവനന്തപുരം: എസ്സി / എസ്ടി കുടുംബങ്ങള്‍ക്ക് പുറമേ ബിപിഎല്‍ കുടുംബങ്ങള്‍ക്കും 200 മീറ്റര്‍ വരെ ലൈന്‍ വലിച്ച് 1000 വാട്ട്സ് വരെയുള്ള കണക്ഷന് സൗജന്യമായി നല്‍കുന്നുവെന്ന് വൈദ്യുത മന്ത്രി എംഎം മണി. ഇതു സംബന്ധിച്ച ഉത്തരവ് പുറപ്പെടുച്ചെന്നും മന്ത്രി തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പോസ്റ്റില്‍ കറിച്ചു.
ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ അധികാരമേറ്റെടുത്ത ശേഷം എല്ലാ കുടുംബങ്ങള്‍ക്കും വൈദ്യുതി എത്തിച്ച് കേരളം സമ്പൂര്‍ണ്ണ വൈദ്യുതീകൃത സംസ്ഥാനമാക്കി മാറ്റിയെന്നും ഒന്നര ലക്ഷത്തിലേറെ കുടുംബങ്ങള്‍ക്കാണ് സൗജന്യമായി ഒരു വര്‍ഷം കൊണ്ട് വൈദ്യുതി കണക്ഷന് നല്‍കിയതെന്നും അദ്ദേഹം കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം
‘ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ അധികാരമേറ്റെടുത്ത ശേഷം എല്ലാ കുടുംബങ്ങള്‍ക്കും വൈദ്യുതി എത്തിച്ച് കേരളം സമ്പൂര്‍ണ്ണ വൈദ്യുതീകൃത സംസ്ഥാനമാക്കി മാറ്റി. ഒന്നര ലക്ഷത്തിലേറെ കുടുംബങ്ങള്‍ക്കാണ് സൗജന്യമായി ഒരു വര്‍ഷം കൊണ്ട് വൈദ്യുതി കണക്ഷന് നല്‍കിയത്.
ഇപ്പോള്‍ എസ്.സി. / എസ്.ടി. കുടുംബങ്ങള്‍ക്ക് പുറമേ ബി.പി.എല്‍. കുടുംബങ്ങള്‍ക്കും 200 മീറ്റര്‍ വരെ ലൈന്‍ വലിച്ച് 1000 വാട്ട്സ് വരെയുള്ള കണക്ഷന് സൗജന്യമായി നല്കുന്നു. ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്.’
Discussion about this post