പാപ്പിനിശ്ശേരി: മാട്ടൂല്‍ സ്വദേശിയായ യുവതി കരിക്കന്കളത്തെ ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍. പാപ്പിനിശ്ശേരി വെസ്റ്റ് വെങ്ങിലാട്ട് മുത്തപ്പന് ക്ഷേത്രത്തിനു സമീപം പിപി ഷിജില (27)യാണ് മരിച്ചത്. ഇന്നലെ പുലര്‍ച്ചെ കിടപ്പുമുറിയിലെ ജനാലക്കമ്പിയില്‍ തൂങ്ങിമരിച്ച നിലയിലാണ് കണ്ടത്. ഭര്‍ത്താവ് സികെ പ്രിയേഷ് വിദേശത്താണുള്ളത്.
മരണസമയം ഭര്‍തൃപിതാവും ബന്ധുക്കളുമാണ് വീട്ടിലുണ്ടായിരുന്നത്. മരണത്തില്‍ സംശയമുണ്ടെന്ന് യുവതിയുടെ ബന്ധുക്കള്‍ പരാതിപ്പെട്ടു. വളപട്ടണം പൊലീസ് അന്വേഷണം തുടങ്ങി. ഇന്നു രാവിലെ 8നു പാപ്പിനിശ്ശേരിയില്‍ എത്തിക്കുന്ന മൃതദേഹം പിന്നീടു മാട്ടൂലിലെ വസതിയില്‍ എത്തിച്ച് മാട്ടൂല്‍ സൗത്ത് സമുദായ ശ്മശാനത്തില്‍ സംസ്കരിക്കും. മക്കള്‍: പ്രബ്നേഷ്, പാര്‍വതി. സഹോദരന്: പിപിഷിജില്.
Discussion about this post