കൊച്ചി: സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ഗതാഗതകുരുക്ക് ഉള്ള നഗരമാണ് കൊച്ചി നഗരം. പൊരിവെയിലില്‍ തളര്‍ന്നിട്ടും ഇവര്‍ പൊതുജനങ്ങള്‍ക്കായി നിരത്തുകളില്‍ ജോലി ചെയ്യുന്നത് ഏറെ പ്രശംസനീയമാണ്. ദാഹജലം പോലും ലഭിക്കാതെ ഇവര്‍ ചെയ്യുന്ന ത്യാഗപൂര്‍ണമായ അര്‍പ്പണത്തെ ഇരു കൈയ്യും നീട്ടി സ്വീകരിക്കുയാണ് ‘മോങ്കോ’ എന്ന റസ്റ്റോറന്റ് ചെയിന്‍. ഇതാ ഇപ്പോള്‍ മറ്റുള്ളവര്‍ക്ക് മാതൃകയാവുകയാണ് ഈ യുവാക്കളും റസ്റ്റോറന്റും.
രാവിലെ മുതല്‍ വൈകുന്നേരം വരെ വെയില് കൊണ്ട് ആത്മാര്‍ത്ഥമായി ജോലി ചെയ്യുന്ന കൊച്ചിയിലെ 15 ഓളം പോലീസുകാര്‍ക്ക് ഫ്രൂട്ട് ഷേയ്ക്കുകള്‍ എത്തിക്കുകയാണ് ഈ നന്മയുടെ പര്യായം. ഫെബ്രുവരി മുതല്‍ മെയ് വരെ ദിവസവും 15 ഷേയ്ക്കുകള്‍ വിതരണം ചെയ്യാനാണ് ഇവരുടെ തീരുമാനം. പഴങ്ങള്‍ മാത്രം അടങ്ങിയ ഹെല്‍ത്തി ഡ്രിങ്കാണ് ഇത്തരത്തില്‍ വിതരണം ചെയ്യുന്നത്.
ഇടപ്പള്ളി, കാക്കനാട്, കലൂര്‍, തേവരെ എന്നിവിടങ്ങളിലായി മോങ്കോയുടെ നാല് ഔട്ട്ലൈറ്റുകളാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. കാക്കനാട് രാജഗിരി ക്യാംപസില്‍ അടുത്തയാഴ്ച ഒരു ഔട്ട്ലൈറ്റ് കൂടി ആരംഭിക്കുന്നതോടെ എറണാകുളം ജില്ലയിലെ ഔട്ട്ലൈറ്റുകളുടെ എണ്ണം 5 ആകും. നാട്ടുകാരുടെ പ്രിയപ്പെട്ട റസ്റ്റോറന്റാണ് മോങ്കോ.
Discussion about this post