മലപ്പുറം: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ സമരവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിനെതിരെ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. മുന്‍പ് ഇരകളെ സെക്രട്ടറിയേറ്റിന് മുന്പില് കൊണ്ടിരുത്തി സമരം ചെയ്തവരാണ് ഇപ്പോള്‍ സമരത്തെ പരിഹസിക്കുന്നതെന്ന് മുല്ലപ്പള്ളി പറഞ്ഞു.
ഇടതുപക്ഷത്തിന് ഭരണത്തില്‍ ഇരിക്കുമ്പോള്‍ ഒരു നിലപാടും പ്രതിപക്ഷത്ത് ഇരിക്കുമ്പോള്‍ മറ്റൊരു നിലപാടുമാണെന്ന് മുല്ലപ്പള്ളി കുറ്റപ്പെടുത്തി. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പ്രശ്നങ്ങള്‍ക്ക് മുഖ്യമന്ത്രി ഉടന്‍ പരിഹാരം കാണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ സമരം അഞ്ചാം ദിനത്തിലേക്ക് കടന്നു. ഇവര്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ വസതിയിലേക്ക് സങ്കടയാത്ര നടത്തുകയാണ്
Discussion about this post