തിരുവനന്തപുരം: പട്ടാപ്പകല്‍ യുവതിയെ തട്ടികൊണ്ടുപോകാന്‍ ശ്രമിച്ച രണ്ടുപേര്‍ അറസ്റ്റില്‍. രമേഷ്, ഷാനു എന്നിവരാണ് പോലീസ് പിടിയിലായിരിക്കുന്നത്. യുവതിയെ ബലമായി ഇന്നോവയിലേക്ക് കയറ്റുകയായിരുന്നു. വിവാഹ മോചിതയായ യുവതി മകനെ സ്കൂളിലാക്കിയ ശേഷം വീട്ടിലേക്ക് മടങ്ങവേയാണ് തട്ടിക്കൊണ്ടുപോകാനുള്ള ശ്രമം നടന്നത്.
വാഹനത്തിനുള്ളില്‍ വെച്ച് രമേഷും ഷാനുവും ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് മര്‍ദ്ദിച്ചുവെന്ന് പോലീസ് പറയുന്നു. ബഹളം വെച്ചതിനെത്തുടര്‍ന്ന് യുവതിയെ ഉപേക്ഷിച്ച് ഇവര്‍ രക്ഷപ്പെടുകയായിരുന്നു. പോലീസ് അറസ്റ്റ് ചെയ്ത രമേഷും ഷാനുവും യുവതിയുടെ മുന്‍ഭര്‍ത്താവിന്റെ അയല്‍വാസികളാണ്. വിവാഹ മോചനം നേടിയ യുവതി മാതാപിതാക്കള്‍ക്കൊപ്പമാണ് താമസിക്കുന്നത്.