തിരുവനന്തപുരം: പ്രശസ്ത സാഹിത്യകാരന്‍ ശൂരനാട് രവി അന്തരിച്ചു. എഴുപത്തിയഞ്ച് വയസ്സായിരുന്നു. സംസ്‌കാരം നാളെ ഉച്ചക്ക് 12ന് ശൂരനാട് തെക്ക് ഇഞ്ചക്കാട്ടെ വീട്ടുവളപ്പില്‍ .
1943ല്‍ കൊല്ലം ജില്ലയിലെ ശൂരനാട്ടുളള ഇഞ്ചക്കാട് ഗ്രാമത്തില്‍ പരമുപിളളയുടെയും ഭവാനി അമ്മയുടേയും മകനായാണ് ജനനം. മണ്ണടി ഹൈസ്‌കൂളില്‍ അദ്ധ്യാപകനായിരുന്നു. 1998ല്‍ വിരമിച്ചു.
സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സമഗ്ര സംഭാവനക്കുള്ള പുരസ്‌കാരമടക്കം നിരവധി പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹനായിട്ടുണ്ട്. ഓണപ്പന്ത്, കിളിപ്പാട്ടുകള്‍, ഭാഗ്യത്തിലേക്കുളള വഴി, പൊങ്കല്‍പ്പാട്ട്, അക്ഷരമുത്ത്, എന്നിവയ്ക്കു പുറമേ തമിഴില്‍ നിന്ന് പല നാടോടിക്കഥകളും മലയാളത്തിലേക്ക് തര്‍ജമ ചെയ്തിട്ടുണ്ട്.
എഡ്വിന്‍ ആര്‍നോള്‍ഡിന്റെ ‘ലൈറ്റ് ഒഫ് ഏഷ്യ’, ക്ഷേമേന്ദ്രന്റെ ബോധിസത്വാപദാനകല്പലത എന്നിവ വിവര്‍ത്തനംചെയ്തു.
Discussion about this post