പെരിന്തല്‍മണ്ണ: ശബരിമല ദര്‍ശനം നടത്തിയ കനകദുര്‍ഗയ്ക്കും ബിന്ധുവിനും വീണ്ടും വധ ഭീഷണി.. വീട്ടില്‍ കയറ്റാത്തതിനെ തുടര്‍ന്ന് കനകദുര്‍ഗയെ താമസിപ്പിച്ചിരിക്കുന്ന വണ്‍സ്റ്റോപ്പ് സെന്റര്‍ അഡ്മിനിസ്ട്രേറ്റര്‍ക്കാണ് കഴിഞ്ഞ ദിവസം വധഭീഷണി മുഴക്കിയ കത്ത് ലഭിച്ചത്. ‘പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ കാത്തിരിക്കുക… ആ വിധി ഞങ്ങള്‍ നടപ്പിലാക്കുക തന്നെ ചെയ്യും. അതുവരെ കനകദുര്‍ഗയ്ക്കും ബിന്ദുവിനും എവിടെയും ഇരിക്കാം, നടക്കാം ‘. എന്നായിരുന്നു കത്തില്‍.
എന്നാല്‍ ഈ സമയത്ത് അഡ്മിനിസ്ട്രേറ്റര്‍ ഡ്യൂട്ടി സ്ഥലത്ത് നിന്ന് മാറി നില്‍ക്കണമെന്നും കത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്. കത്ത് പെരിന്തല്‍മണ്ണയില്‍ നിന്ന് തന്നെയാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. പെരിന്തല്‍മണ്ണ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
അതേസമയം ശബരിമല ദര്‍ശനം കഴിഞ്ഞ് മടങ്ങിയെത്തിയ തനിക്ക് വീട്ടില്‍ പ്രവേശിച്ച് ഭര്‍ത്താവും കുട്ടികളുമായി ജീവിക്കാനുള്ള സാഹചര്യമൊരുക്കണമെന്ന കനകദുര്‍ഗയുടെ ആവശ്യത്തില്‍ അന്വേഷണത്തിന് മനുഷ്യാവകാശ കമ്മീഷന് ഉത്തരവ്. അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്കാന് കമ്മീഷന് അംഗം മോഹന്‍ കുമാറാണ് നിര്‍ദേശം നല്‍കിയത്.
Discussion about this post