കാസര്‍കോട്: ലോക്സഭാ തെരഞ്ഞെടുപ്പിനായി പാര്‍ട്ടിയെ സജ്ജമാക്കുക എന്ന ലക്ഷ്യത്തോടെ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന് നയിക്കുന്ന ജനമഹായാത്രയ്ക്ക് ഇന്ന് കാസര്‍കോട് തുടക്കമാകും. മുല്ലപ്പള്ളി രാമചന്ദ്രന് കെപിസിസി അധ്യക്ഷനായി ചുമതലയേറ്റതിന് ശേഷം നടത്തുന്ന ആദ്യ രാഷ്ട്രീയ യാത്ര എന്ന പ്രത്യേകതയും ഇതിനുണ്ട്.
കാസര്‍കോട് നായന്മാര്മൂലയില് നിന്ന് തുടങ്ങുന്ന യാത്ര വൈകീട്ട് മൂന്ന് മണിക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എകെ ആന്റണി യാത്ര ഉദ്ഘാടനം ചെയ്യും. യാത്ര അവസാനിക്കുന്നതിനു മുന്‍പു തന്നെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം പൂര്‍ത്തിയാക്കി പ്രചാരണത്തിലേക്ക് കടക്കാനാണ് പാര്‍ട്ടിയുടെ തീരുമാനം. 14 ജില്ലകളിലായി നീളുന്ന യാത്ര 28 ന് തലസ്ഥാനത്ത് അവസാനിക്കും.
Discussion about this post