മൂന്നാര്‍: വളരെ കാലം ഉപയോഗിക്കാതെ കിടന്ന തൊഴുത്തിനുള്ളില്‍ ഒറ്റക്കൊമ്പനെ കണ്ട ഞെട്ടി നില്‍ക്കുകയാണ് ഇവിടെ നാട്ടുകാര്‍. മൂന്നാര്‍-മറയൂര്‍ സംസ്ഥാന പാതയില്‍ പെരിയവരൈ എസ്റ്റേറ്റില്‍നിന്നു നാലു കിലോമീറ്റര്‍ ഉള്ളിലുള്ള പഴയകാട് ഡിവിഷനിലാണു സംഭവം. ശനിയാഴ്ച രാവിലെയാണ് ആന തൊഴുത്തിനുള്ളില്‍ കുടുങ്ങിയ വിവരം തൊഴിലാളികളുടെ ശ്രദ്ധയില്‍പ്പെടുന്നത്.
തേയിലത്തോട്ടത്തില്‍ പണിക്കുപോകുന്ന തൊഴിലാളികള്‍, സമീപത്തുള്ള തൊഴുത്തില്‍ പ്രതീക്ഷിക്കാത്ത രീതിയില്‍ അനക്കംകേട്ട് അടുത്തുചെന്ന് നോക്കിയപ്പോള്‍ ആനയെ കാണുകയായിരുന്നു. തൊഴുത്തില്‍ കാലുകള്‍ കുടുങ്ങിയ നിലയിലായിരുന്നു ആന. തൊഴിലാളികളെ കണ്ടതോടെ വെപ്രാളപ്പെട്ട് തൊഴുത്തിന്റെ മറുവശത്തെ കരിങ്കല്‍ഭിത്തി തകര്‍ത്ത് ആന പുറത്തിറങ്ങി. തൊഴിലാളികള്‍ പാട്ടകൊട്ടി ശബ്ദമുണ്ടാക്കിയതോടെ സമീപമുള്ള യൂക്കാലി കാട്ടിലേക്ക് കയറുകയായിരുന്നു.
Discussion about this post