ഡല്‍ഹി: ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും പ്രവേശനം അനുവദിച്ചു കൊണ്ടുള്ള സുപ്രിംകോടതി വിധിക്കെതിരായി സമര്‍പ്പിച്ച പുന:പരിശോധനാ ഹര്‍ജി അടിയന്തിരമായി പരിഗണിക്കേണ്ടതില്ലെന്ന് സുപ്രീംകോടതി. ക്രമം അനുസരിച്ച് മാത്രമേ ഹര്‍ജികള്‍ പരിഗണിക്കാന്‍ സാധിക്കൂ എന്ന് സുപ്രിംകോടതി വ്യക്തമാക്കി.
പൂജ അവധിക്ക് മുമ്പേ അടിയന്തരമായി ഹര്‍ജി പരിഗണിക്കണമെന്നായിരുന്നു ഹര്‍ജിക്കാരുടെ ആവശ്യം. എന്നാല്‍ പൂജയ്ക്ക് കോടതി അടച്ചാലും അത് കഴിഞ്ഞ് തുറക്കുമല്ലോ എന്നായിരുന്നു സുപ്രീംകോടതിയുടെ ചോദ്യം.
എന്‍എസ്എസും പന്തളം രാജകുടുംബവും അടക്കം നാല് പേരാണ് ഇതുവരെ പുനഃപരിശോധന ഹര്‍ജികള്‍ സമര്‍പ്പിച്ചിരിക്കുന്നത്.