കൊച്ചി: നടന്‍ മോഹന്‍ലാലിന്റെ മകന്‍ പ്രണവ് അഭിനയിച്ച ചിത്രം ഇരുപതാംനൂറ്റാണ്ടിനെ വിമര്‍ശിച്ചതിന്റെ പേരില്‍ സൈബര്‍ ആക്രമണം നേരിട്ട അധ്യാപികയാണ് മിത്ര സിന്ധു. സ്വന്തമായി പണം മുടക്കി ചിത്രം കണ്ടതിനു ശേഷം മകന് പറ്റിയ പണി എന്താണെന്ന് കണ്ടെത്തി കൊടുക്കണം എന്നായിരുന്നു മിത്രയുടെ വിമര്‍ശനം.
ഇതിനു പിന്നാലെ മോഹന്‍ലാല്‍ ആരാധകര്‍ ചൊടിച്ച് രംഗത്തെത്തി. വന്‍ പ്രതിഷേധങ്ങളാണ് മിത്രയ്ക്ക് നേരെ നടക്കുന്നത്. കേട്ടാലറയ്ക്കുന്ന അസഭ്യ വര്‍ഷങ്ങളും ഭീഷണിയും ഉയര്‍ത്തിയാണ് ഫാന്‍സ് രോഷം തീര്‍ത്തത്. ഇതിനെല്ലാം മറുപടി നല്‍കി ഇപ്പോള്‍ മിത്ര തന്നെ രംഗത്തെത്തിയിരിക്കുകയാണ്. ശരീരത്തില്‍ മാലിന്യം നിറഞ്ഞു കവിയുമ്പോള്‍ തീര്‍ച്ചയായും അത് വിസര്‍ജിക്കേണ്ടതുണ്ട്. നിങ്ങളുടെ ഉള്ളില്‍ നിറഞ്ഞു കവിഞ്ഞ മാലിന്യങ്ങളാണല്ലോ തെറി രൂപത്തില്‍ പുറത്തു വരുന്നതെന്ന് അവര്‍ കുറിച്ചു.
നിങ്ങള്‍ പറയുന്ന തെറികള്‍ യഥാര്‍ത്ഥത്തില്‍ നിങ്ങളെത്തന്നെ വിവസ്ത്രരാക്കി സമൂഹ മധ്യത്തില്‍ നിര്‍ത്തുകയാണെന്ന ഒരു മനശാസ്ത്രവും മിത്ര മുന്നോട്ട് വെയ്ക്കുന്നുണ്ട്. മാലിന്യത്തിന്റെയും അശുദ്ധിയുടെയും കൂമ്പാരമാണ് നിങ്ങളെന്ന് സ്വയം വിളിച്ചു പറയലാണത്, അതുകൊണ്ട് വേണ്ടത്ര വിസര്‍ജിച്ച് സ്വയം വിശുദ്ധരാകൂ എന്നും അവര്‍ കുറിച്ചു. അത് സ്വന്തം ഐഡി ഉപയോഗിച്ച് നിര്‍വ്വഹിക്കാനുള്ള ആഢ്യത്വവും ധീരതയെങ്കിലും കാണിക്കണമെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
അഖില ലോക ഫാന്‍സ് ചങ്ങാതിമാരേ…
ശരീരത്തില്‍ മാലിന്യം നിറഞ്ഞു കവിയുമ്‌ബോള്‍ തീര്‍ച്ചയായും അത് വിസര്‍ജിക്കേണ്ടതുണ്ട്. നിങ്ങളുടെ ഉള്ളില്‍ നിറഞ്ഞു കവിഞ്ഞ മാലിന്യങ്ങളാണല്ലോ തെറി രൂപത്തില്‍ പുറത്തു വരുന്നത്!
കേട്ടോളൂ ഇതാണ് തെറിയുടെ മന:ശാസ്ത്രം.. നിങ്ങള്‍ പറയുന്ന തെറികള്‍ യഥാര്‍ത്ഥത്തില്‍ നിങ്ങളെത്തന്നെ വിവസ്ത്രരാക്കി സമൂഹ മധ്യത്തില്‍ നിര്‍ത്തുകയാണ്..
തെറി, കേള്‍ക്കുന്നവനെയല്ല അലോസരപ്പെടുത്തുന്നത്; മറിച്ച് പറയുന്നവനെയാണെന്നറിയുക.
മാലിന്യത്തിന്റെയും അശുദ്ധിയുടെയും കൂമ്ബാരമാണ് നിങ്ങളെന്ന് സ്വയം വിളിച്ചു പറയലാണത്..
അതുകൊണ്ട് വേണ്ടത്ര വിസര്‍ജിച്ച് സ്വയം വിശുദ്ധരാകൂ… അത് സ്വന്തം ഐ.ഡി ഉപയോഗിച്ച് നിര്‍വഹിക്കാനുള്ള ആഢ്യത്വവും ധീരതയും കാണിക്കൂ..
എല്ലാ തെറിവിളിയന്‍ മാര്‍ക്കും നല്ല നമസ്‌കാരം…
മിത്ര സിന്ധു
Discussion about this post