തൃശ്ശൂര്‍: കാന്‍സര്‍ വന്ന് അവളുടെ നില ആകെ വഷളായി കീമോ ചെയ്ത് മുടി എല്ലാം കൊഴിഞ്ഞു.. ഇന്ന് കണ്ണുനീരു മാത്രമേ ബാക്കിയുള്ളൂആ ജീവിതത്തില്‍, .രാജിയെന്ന സാധാരണക്കാരില്‍ സാധാരണക്കാരിയായ യുവതിയെ ചേര്‍ത്തു പിടിച്ച് യുവ ഡോക്ടര്‍ ഷിനു ശ്യാമളന് പറയുന്നു…
കാന്‍സറിന്റെ പിടില്‍ ജീവിതം തളര്‍ന്ന അവസ്ഥ ഒരു വശത്ത് പരിമിതികളും പരാധീനതകളും നിറഞ്ഞ ജീവിതം മറുവശത്ത്. ഇത്തിരി സ്വപ്നങ്ങളും ഒത്തിരി പ്രതീക്ഷകളും പേറിയുള്ള യാത്രയ്ക്കിയില്‍ വിധി ആദ്യം അവളെ പരീക്ഷിക്കുന്നത് സ്തനാര്‍ബുദത്തിന്റെ രൂപത്തിലായിരുന്നു. മരുന്നുകളും ആശുപത്രിവാസവും അവള്‍ക്ക് ദുസ്സഹമാണ്.. ഒടുക്കം കാന്‍സര്‍ അതിന്റെ രൗദ്രഭാവം പുറത്തെടുത്തപ്പോള്‍ അവളുടെ ഒരു സ്തനം എടുത്തു കളഞ്ഞു.
ഡോക്ടര്‍ ഷിനു ശ്യാമളന് രാജിയുടെ ദുരവസ്ഥ സോഷ്യല്‍ മീഡിയക്കു മുന്നിലേക്ക് എത്തിച്ചിരിക്കുകയാണ്. സഹായിക്കാന്‍ ആരോരുമില്ലാത്ത രാജിക്കുമേല് സുമനസുകളുടെ കാരുണ്യമുണ്ടാകണമെന്നും ഡോക്ടര്‍ കുറിക്കുന്നു.
ഷിനു ശ്യാമളന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം..
ഡോക്ടർ രോഗി ബന്ധത്തിലുമതീതമാണ് എനിക്ക് രാജിയുമായുള്ള അടുപ്പം. അതുകൊണ്ട് തന്നെ ഓപ്പറേഷൻ കഴിഞ്ഞ അവളെ കാണാൻ ഞാൻ മറ്റൊരു ആശുപത്രിയിൽ പോയത്.
അവൾക്ക് ക്യാൻസറാണ്. സ്തനാർബുദം. 4 മാസമായുള്ള കീമോ കഴിഞ്ഞതിന് ശേഷം കഴിഞ്ഞ ആഴ്ച്ച അവളുടെ ഒരു സ്തനം എടുത്തു കളഞ്ഞു.
ഇപ്പോൾ 24 വാർഡിൽ അവൾ വിശ്രമിക്കുകയാണ്. വിധി അവളെ വർഷങ്ങൾക്ക് മുൻപേ തോൽപ്പിച്ചിരുന്നു(അത് ഇവിടെ കുറിക്കുവാൻ എന്റെ മനസ്സ് അനുവദിക്കുന്നില്ല😢). വീണ്ടും 36 വയസ്സിൽ വിധിയുടെ ക്രൂരത അവൾക്ക് നേരെ കാട്ടി. അച്ഛനും അമ്മയുമാണ് ആശ്രയം. അച്ഛൻ ഓട്ടോ ഡ്രൈവറാണ്. അമ്മ ഇടയ്ക്ക് പണിയ്ക്ക് പോകും.
രാജി ഞാൻ ജോലി ചെയ്യുന്ന ആശുപത്രിയിൽ നിത്യ സന്ദർശകയാണ്. അവളോടൊപ്പം നിങ്ങളും ഉണ്ടാകണം.
അവിവാഹിതയാണ്. അവളുടെ ജീവിതവും വിഷമങ്ങളും കേൾക്കുവാൻ ഞാൻ കൂടെ ഉണ്ടാവും. എന്തെന്നില്ലാത്ത സ്നേഹം എനിക്കവളോട് ഉണ്ട്. 2 മാസം മുൻപ് അവൾക്ക് ഞാൻ ചികിത്സാസഹായം കൊടുത്തിരുന്നു.
അവളെ സുമനസ്സുകൾ സഹായിക്കുക.
Account name : Raji P
Account number : 20250987884
Bank : state bank of india
Branch : pattambi
IFSC : SBIN0004404
ഡോ. ഷിനു ശ്യാമളൻ
Discussion about this post