ആലുവ ദേശീയ പാതയില്‍ വന്‍ ഗര്‍ത്തം; ഗതാഗതം തടഞ്ഞ് പോലീസ്

ഒരു കാര്‍ പൂര്‍ണമായും വീണ് കിടക്കാനുള്ള വലിപ്പമാണ് ഈ കുഴിക്കുള്ളത്

ആലുവ: ആലുവ മുട്ടത്തിന് സമീപം ദേശീയ പാതയില്‍ വന്‍ ഗര്‍ത്തം രൂപപ്പെട്ടു. നാലുനിര പാതയില്‍ ആലുവയില്‍ നിന്ന് എറണാകുളം ഭാഗത്തേക്കുള്ള സ്പീഡ് ട്രാക്കിലാണ് വന്‍ ഗര്‍ത്തം കാണപെട്ടത്.
തിരക്കേറിയ ദേശീയ പാതയില്‍ സ്പീഡ് ട്രാക്കിലാണ് നൂറ് ചതുരശ്ര അടിയോളം വിസ്തീര്‍ണമുള്ള വലിയ ഗര്‍ത്തം രൂപപ്പെട്ടത്.

രണ്ടടിയോളം വ്യാസത്തില്‍ ടാര്‍ അടര്‍ന്ന് മാറിയപ്പോഴാണ് ഈ ഗര്‍ത്തം ദൃശ്യമായത്. ഒരു കാര്‍ പൂര്‍ണമായും വീണ് കിടക്കാനുള്ള വലിപ്പമാണ് ഈ കുഴിക്കുള്ളത്. കുഴിയിലൂടെ നോക്കിയാല്‍ മെട്രോയുടെ വില്ലറുകളുടെ അടിത്തട്ട് കാണാം. സ്പീഡ് ട്രാക്കില്‍ മധ്യഭാഗത്തായതു കൊണ്ട് മാത്രമാണ് ടയറുകളുടെ ഭാരം കുഴിയില്‍ പതിയാതിരുന്നത്.

പോലീസ് സ്ഥലത്തെത്തി ഈ നിരയിലൂടെയുള്ള ഗതാഗതം തടഞ്ഞു. കെഎംആര്‍എല്‍ ദേശീയ പാത അധികൃതര്‍ സ്ഥലത്തെത്തിയിട്ടുണ്ട്. വെള്ളപൊക്കത്തില്‍ മണ്ണിടിഞ്ഞ് താണതാകാം ഈ ഗര്‍ത്തം രൂപപ്പെടാന്‍ കാരണമെന്ന് സംശയിക്കുന്നു.

Exit mobile version