തിരുവനന്തപുരം: സംസ്ഥാനത്ത് ബിജെപിയ്ക്ക് വിജയ സാധ്യത കൂടുതലാണെന്ന് അവകാശപ്പെട്ട് ബിജെപി ജനറല്‍ സെക്രട്ടറി എംടി രമേശ്. ഈ സാഹചര്യത്തില്‍ മോഹന്‍ലാലിനെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ എവിടെ വേണമെങ്കിലും മത്സരിപ്പിക്കാന്‍ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അദ്ദേഹം ഇനി നിലപാട് കൂടി വ്യക്തമാക്കിയാല്‍ മതിയെന്നും നേതാവ് പറയുന്നു. കേരളത്തിലെ 20 പാര്‍ലമെന്റ് മണ്ഡലങ്ങളിലെയും പാര്‍ട്ടി പ്രവര്ത്തകന്മാരും ജനങ്ങളും അദ്ദേഹത്തെ സ്ഥാനാര്‍ത്ഥിയാക്കാന്‍ തയ്യാറാണെന്ന് എംടി രമേശ് പറഞ്ഞു. ബിജെപി നേതൃത്വത്തിന് മുന്നില്‍ ഇത്തരം ശുപാര്‍ശകള്‍ ഒന്നുംതന്നെ വന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്രസര്‍ക്കാരിനെപ്പറ്റി എറ്റവും കൂടുതല്‍ അഭിപ്രായങ്ങള്‍ പ്രകടിപ്പിച്ചിട്ടുള്ള വ്യക്തിയാണ് മോഹന്‍ലാല്‍. മോഡി സര്‍ക്കാരിന്റെ പല പദ്ധതികളെയും അദ്ദേഹം പിന്തുണച്ചിട്ടുമുണ്ട്. അതിനപ്പുറത്തേക്കെന്തെങ്കിലും രാഷ്ട്രീയം അദ്ദേഹത്തിനുണ്ടോ എന്നത് തനിക്കറിയില്ലെന്നും എംടി രമേശ് പറഞ്ഞു.
Discussion about this post