തലശ്ശേരി: വന്‍ ആയുധ ശേഖരണം കണ്ടെത്തി. കാവുംഭാഗം പുതിയ റോഡിന് സമീപത്ത് നിന്നാണ് തലശ്ശേരി പോലീസ് വന്‍ ആയുധശേഖരം കണ്ടെത്തിയത്. മഴു, കൊടുവാള്‍, ഇരുമ്പ് പൈപ്പുകള്‍, ഒരു സ്റ്റീല്‍ ബോംബ് എന്നിവയാണ് പോലീസ് കണ്ടെത്തിയത്. കൂടാതെ ബോംബ് നിര്‍മ്മാണ സാമഗ്രികളും ഇക്കൂട്ടത്തിലുണ്ട്.
ആയുധങ്ങള്‍ ഒളിപ്പിച്ച് വച്ചിരിക്കുന്നുണ്ടെന്ന രഹസ്യവിവരത്തെത്തുടര്‍ന്ന് തലശ്ശേരി പോലീസ് നടത്തിയ പരിശോധനയിലാണ് ആയുധങ്ങള്‍ കണ്ടെത്തിയത്. അതേസമയം പരിശോധന ഇനിയുള്ള ദിവസങ്ങളിലും തുടരുമെന്ന് പോലീസ് അറിയിച്ചു.
Discussion about this post