പത്തനംതിട്ട: ശബരിമലയില്‍ പ്രായഭേദമന്യേ എല്ലാ സ്ത്രീകള്‍ക്കും പ്രവേശിക്കാമെന്ന വിഷയവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയില്‍ റിപ്പോര്‍ട്ട് നല്‍കുന്നതില്‍ നിന്ന് ദേവസ്വം ബോര്‍ഡ് പിന്മാറി. റിപ്പോര്‍ട്ട് കൊടുക്കാന്‍ ഭരണഘടനാ പരമായി വ്യവസ്ഥയില്ലെന്നും കോടതി ആവശ്യപ്പെട്ടാല്‍ മാത്രം റിപ്പോര്‍ട്ട് നല്‍കുമെന്നും ദേവസ്വം ബോര്‍ഡ് അംഗം കെപി ശങ്കരദാസ് വ്യക്തമാക്കി.
ഇതു സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ദേവസ്വം ബോര്‍ഡ് തീരുമാനിച്ചിരുന്നു. ഈ നീക്കത്തെ ഇന്നലെ പത്തനംതിട്ടയില്‍ വെച്ച് നടന്ന രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ മുഖ്യമന്ത്രി വിമര്‍ശിച്ചിരുന്നു.
Discussion about this post