തിരുവനന്തപുരം: തമ്പാനൂര്‍ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ ഡ്യൂട്ടിക്കെത്തിയ ജീവനക്കാരനെ ഇറക്കിവിട്ട സംഭവം പരിശോധിക്കുമെന്ന് ഗതാഗത മന്ത്രി എകെ ശശീന്ദ്രന്. കെഎസ്ആര്‍ടിസിയിലെ ഡ്യൂട്ടി പരിഷ്കരണത്തില്‍ ചില അപാകതകളുണ്ടെന്ന് നേരത്തെ തന്നെ യൂണിയനുകള്‍ പരാതി ഉന്നയിച്ചിരുന്നു.
പരാതിയേത്തുടര്‍ന്ന് ഗതാഗത വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ ഇതു സംബന്ധിച്ച് പഠിക്കുന്നതിനായി ചുമതലപ്പെടുത്തിയിരുന്നു. ഡ്യൂട്ടി പരിഷ്കരണത്തില്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ റിപ്പോര്‍ട്ട് ജനുവരി 21 മുതല്‍ നടപ്പിലാക്കി തുടങ്ങിയെന്നും ശശീന്ദ്രന് വ്യക്തമാക്കി.
Discussion about this post