കോഴിക്കോട് : ഉമ്മന്‍ചാണ്ടി ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനോട് യോജിപ്പില്ലെന്ന് കെ മുരളീധരന്‍ എംഎല്‍എ. മത്സരിക്കുന്നതിനോട് എംഎല്‍എമാര്‍ക്കും താല്‍പര്യമില്ലെന്ന് മുരളീധരന്‍ വ്യക്തമാക്കി. ഉമ്മന്‍ചാണ്ടിയുടെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച അഭ്യൂഹങ്ങള്‍ നിലനില്‍ക്കെയാണ് മുരളീധരന്റെ പ്രതികരണം.
നിയമസഭയില്‍ എംഎല്‍എമാര്‍ക്ക് ശക്തിപകരാന്‍ ഉമ്മന്‍ചാണ്ടി ഉണ്ടാകുന്നതാണ് നല്ലതെന്നാണ് പൊതുവായ അഭിപ്രായമെന്ന് മുരളീധരന്‍ കോഴിക്കോട് പറഞ്ഞു. അതോടൊപ്പം സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട തീരുമാനം ഉമ്മന്‍ചാണ്ടിയും ഹൈക്കമാന്റും എടുക്കട്ടെയെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.