തിരുവനന്തപുരം: ആളുകളെ ബുദ്ധിമുട്ടിച്ചുള്ള ടോള്‍ പിരിവ് പൂര്‍ണമായും നിര്‍ത്തലാക്കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. റോഡ്സ് ആന്റ് ബ്രിഡ്ജസ് കോര്പ്പറേഷന് പിരിക്കുന്ന പത്ത് ടോളുകള്‍ കൂടി നിര്‍ത്തലാക്കാന്‍ പദ്ധതി തയാറാക്കിയിട്ടുണ്ടെന്ന് പൊതുമരാമത്ത് മന്ത്രി ജി സുധാകരന് അറിയിച്ചു.
പാറക്കര ഇടത്തിട്ട റോഡിന്റെ ഉദ്ഘാടന വേളയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാന സര്‍ക്കാര്‍ ടോള്‍ പിരിക്കുന്നതിന് എതിരാണ്, ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം 24 ടോള്‍ പിരിവുകള്‍ നിര്‍ത്തലാക്കിയെന്നും അദ്ദേഹം പറഞ്ഞു.
3000 കോടി രൂപയാണ് ഇതിലൂടെ നഷ്ടം ഉണ്ടായതെന്നും അദ്ദേഹം അറിയിച്ചു. റോഡ്സ് ആന്റ് ബ്രിഡ്ജസ് കോര്പ്പറേഷന് നിര്‍മ്മിച്ച 10 റോഡുകള്‍ക്കും പാലങ്ങള്‍ക്കും മാത്രമാണ് ഇപ്പോള്‍ ടോള്‍ പിരിവുള്ളത് ഇതും നിര്‍ത്തലാക്കുമെന്ന് മന്ത്രി ജി സുധാകരന് വ്യക്തമാക്കി.
Discussion about this post