അടൂര്‍: വോട്ടിനായി ജനങ്ങളുടെ മുന്നിലേക്ക് എത്തുകയും വിജയിച്ചതിനു ശേഷം മണ്ഡലത്തിലേക്ക് തിരിഞ്ഞുനോക്കുക പോലും ചെയ്യാത്ത പത്തനംതിട്ട എംപിക്കെതിരെ പ്രതിഷേധ ട്രോളുമായി ജനങ്ങള്‍. കോണ്‍ഗ്രസിന്റെ എംപി ആന്റോ ആന്റണിയോടാണ് ജനങ്ങള്‍ പ്രതിഷേധ ഫ്ളക്സ് വെച്ച് കലിപ്പ് തീര്‍ത്തിരിക്കുന്നത്. തെരഞ്ഞെടുപ്പ് അടുത്ത വരുന്ന കാലത്ത് വീണ്ടും എംപി മണ്ഡലത്തിലേക്ക് സന്ദര്‍ശനം നടത്തുന്നത് ട്രോളിലൂടെ പ്രതീകാത്മകമായി ചിത്രീകരിച്ചിരിക്കുകയാണ് ജനങ്ങള്‍.
നിലവില്‍ പത്തനംതിട്ട എംപിയായ ആന്റോ ആന്റണിയെ പരിഹസിച്ച് കൊണ്ടാണ് അടൂര്‍ ബസ്റ്റാന്റിന് സമീപം ഫ്ളക്സ് ബോര്‍ഡ് പ്രത്യക്ഷപ്പെട്ടത്. ഇത് സൈബര്‍ ലോകത്ത് വന്‍ ചര്‍ച്ചയാവുകയും ചെയ്തിട്ടുണ്ട്.
അതേസമയം പത്തനംതിട്ടയില്‍ രണ്ടു ടേം തികച്ച് ആന്റോ ആന്റണിയെ മാറ്റണമെന്നാണ് ഡിസിസി താത്പര്യപ്പെടുന്നത്. ജനപ്രതിനിധിയായ ശേഷം മണ്ഡലത്തില്‍ തിരിഞ്ഞു നോക്കിയില്ലെന്ന ആക്ഷേപവും അദ്ദേഹത്തിന് തിരിച്ചടിയാകും. മുന്‍ ഡിസിസി പ്രസിഡന്റ് മോഹന്‍രാജ്, പത്തനംതിട്ട എംഎല്‍എയായിരുന്ന ശിവദാസന്‍ നായര്‍ എന്നിവരില്‍ ആരെയെങ്കിലും പരിഗണിക്കണമെന്നാണ് ഡിസിസിയുടെ ആഗ്രഹം.
ശബരിമല വിഷയം കത്തിനില്‍ക്കുന്ന പത്തനംതിട്ടയില്‍ സീറ്റ് നിലനിര്‍ത്തുന്നതിന് ഭൂരിപക്ഷ സമുദായത്തിലെ അംഗം വേണമെന്നാണ് ഒരു വിഭാഗത്തിന്റെ ആവശ്യം. മണ്ഡലത്തില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥി വേണമെന്ന ആവശ്യവും ആന്റോ ആന്റണിയുടെ സ്ഥാനാര്‍ത്ഥിത്വത്തിന് തിരിച്ചടിയാകും.
Discussion about this post