കൊച്ചി: കൊച്ചി പനമ്പിള്ളി നഗറില്‍ യുവാവിനെ തട്ടിക്കൊണ്ടു പോകാനുള്ള ശ്രമത്തിനിടെ ബൈക്ക് യാത്രികനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ പ്രതികളെ റിമാന്‍ഡ് ചെയ്തു. മട്ടാഞ്ചേരി സ്വദേശികളായ ലൂതര്‍ബെന്‍, ജോണ്‍പോള്‍, ആന്റണി എന്നിവരെ പാലക്കാട് നിന്നാണ് പോലീസ് പിടികൂടിയത്. കൊച്ചിയില്‍ വെച്ചാണ് വിനീത് എന്നയാളെ ലൂതര്‍ബെനും ജോണ്‍പോളും ചേര്‍ന്ന് തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്.
സംഭവത്തിന്റെ വിശദീകരണം ഇങ്ങനെ…
വര്‍ഷങ്ങള്‍ക്കു മുന്‍പ് വിനീത് ഫേസ്ബുക്കില്‍ ഇട്ട കമന്റുമായി ബന്ധപ്പെട്ട വൈരാഗ്യമാണ് പ്രശ്നങ്ങളുടെ തുടക്കം. വിനീതിനെ വര്‍ഷങ്ങള്‍ക്ക് ശേഷം പനമ്പിള്ളി നഗറില്‍ വെച്ച് ഇവര്‍ കണ്ടുമുട്ടുകയും തുടര്‍ന്ന് ലൂതര്‍ബെന്നും ജോണ്‍പോളും ചേര്‍ന്ന് കൈയ്യേറ്റം ചെയ്യുകയും ചെയ്തു.
ശേഷം വിനീതിനെ കാറില്‍ ബലം പ്രയോഗിച്ച് കയറ്റികൊണ്ടു പോകാന്‍ ശ്രമിക്കവേയാണ് അപകടമുണ്ടായത്. പനമ്പള്ളി നഗറിലെ കൊച്ചിന് ഷിപ്പ് യാര്‍ഡ് കെട്ടിടത്തിന് സമീപം സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളാണ് കേസില്‍ നിര്‍ണായകമായത്.
തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച കാറില്‍ നിന്നും വിനീത് പുറത്തേക്ക് എടുത്ത ചാടുന്നതും ഈ സമയത്ത് കാറിന്റെ വേഗം കൂട്ടിയപ്പോള്‍ മുന്പില് സ്കൂട്ടറില്‍ സഞ്ചരിച്ചിരുന്ന തോമസിന്റെ തലയ്ക്ക് മുകളിലൂടെ കാര്‍ കയറിയിറങ്ങുന്നതും ദൃശ്യങ്ങളില്‍ കാണാം. കുമ്പളങ്ങി സ്വദേശിയായ തോമസ് ആശുപത്രിയില്‍ വച്ചാണ് മരിച്ചത്.
സംഭവത്തില്‍ പിടിയിലായ രണ്ടുപേര്‍ക്കുമെതിരെ ജില്ലയിലെ വിവിധ സ്റ്റേഷനുകളിലായി നിരവധി കേസുകളുണ്ട്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പ്രതികള്‍ക്കെതിരെ ശക്തമായ തെളിവാണ്.
Discussion about this post